in , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം🔥; ഇന്ത്യൻ പ്രശസ്ത മാധ്യമത്തിന്റെ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ…

ഇന്ത്യൻ പ്രശസ്ത ഫുട്ബോൾ അനലൈസിസ്റ്റ് മാധ്യമങ്ങളിലൊന്നായ ട്രാൻസ്ഫർ മാർക്കറ്റ്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ മാച്ച് വീക്കിലെ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി ടീം ഓഫ് ദി വീക്ക്‌ പുറത്ത് വിട്ടിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത ഫുട്ബോൾ അനലൈസിസ്റ്റ് മാധ്യമങ്ങളിലൊന്നായ ട്രാൻസ്ഫർ മാർക്കറ്റ്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ മാച്ച് വീക്കിലെ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി ടീം ഓഫ് ദി വീക്ക്‌ പുറത്ത് വിട്ടിരിക്കുകയാണ്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ ടീം ഓഫ് ദി വീക്ക്‌ നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം തന്നെയാണ് കാണാൻ കഴിയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങളാണ് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, മുഹമ്മദ് ഐമെൻ, പ്രബീർ ദാസ് എന്നിവരാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ ടീം ഓഫ് ദി വീക്കിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. അതോടൊപ്പം ജംഷഡ്പൂർ എഫ്സിയുടെ മലയാളി ഗോൾകീപ്പറായ രഹനേഷ് ടിപിയും ടീമിൽ ഇടം നേടിയിടുണ്ട്.

ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്ന് താരങ്ങളും ഒഡിഷ, മോഹൻ ബഗാൻ, എന്നീ ക്ലബ്ബുകളിൽ നിന്ന് രണ്ട് താരങ്ങൾ വീതവും, നോർത്ത് ഈസ്റ്റ്‌, ജംഷഡ്പൂർ, ബംഗളുരു, മുംബൈ ടീമുകളിൽ നിന്ന് ഓരോ താരവും വീതവുമാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.

ആദ്യ മാച്ച് വീക്കിലെ ഏറ്റവും മികച്ച പരിശീലകനായി ട്രാൻസ്ഫർ മാർക്കറ്റ് തിരഞ്ഞെടുത്തിയിരിക്കുന്നത് ഒഡിഷ എഫ്സിയുടെ പരിശീലക്കനായ സെർജിയോ ലോബെറൊയെയാണ്.

ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരാൾ മാത്രം👀; പ്രശസ്ത അനലൈസിസ്റ്റ് മാധ്യമത്തിന്റെ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ…

നിസാരകാരല്ല കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ ഐ എസ് എലിൽ വിലകൂടിയ താരങ്ങൾ ഇവർ