in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

എന്റമ്മോ കിടിലൻ നീക്കം; ഗ്രീസ്മാനും മയാമിയിലേക്ക്

ലയണൽ മെസ്സിക്ക് പിന്നാലെ ജോർഡി ആൽബ, സെർജിയോ ബുസ്ക്കറ്റ്സ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച മയാമി ഇപ്പോൾ മറ്റൊരു താരത്തിന് പിന്നാലെയാണ്.

സൂപ്പർ താരം ലയണൽ മെസ്സി എത്തിയതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ച ക്ലബ്ബാണ് ഇന്റർ മായാമി. നേരത്തെ ഡേവിഡ് ബെക്കാം, ഇബ്രാഹിമോവിച്ച്, കക്ക തുടങ്ങിയ ഇതിഹാസങ്ങൾ അമേരിക്കയിൽ പന്ത് തട്ടിയിട്ടുണ്ടെങ്കിലും മേജർ ലീഗ് സോക്കറിനെ ഇത്ര മാത്രം വളർച്ചയിൽ എത്തിച്ചത് മെസ്സി തന്നെയാണ്.

ലയണൽ മെസ്സിക്ക് പിന്നാലെ ജോർഡി ആൽബ, സെർജിയോ ബുസ്ക്കറ്റ്സ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച മയാമി ഇപ്പോൾ മറ്റൊരു താരത്തിന് പിന്നാലെയാണ്.

ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി പന്ത് തട്ടുന്ന ഫ്രഞ്ച് താരം ആ ന്റോണിയോ ഗ്രീസ്മാനെയാണ് മയാമി ലക്ഷ്യം വെയ്ക്കുന്നത്.

2024 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരത്തെ മയാമി ടീമിലെത്തിക്കുമെന്നാണ് റിപ്പോട്ടുകൾ. കൂടാതെ മയാമിയിലേക്ക് പോകാൻ താരവും തയാറാണെന്നും ഇക്കാര്യം താരം അത്ലെറ്റിക്കോയെ അറിയിച്ചതായുമാണ് റിപ്പോർട്ട്‌.

നേരത്തെ ബാഴ്സയ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. രണ്ട് സീസണുകളാണ് ഇരുവരും ഒന്നിച്ചു കളിച്ചത്. മയാമിയിൽ ഗ്രീസ്മാൻ കൂടി എത്തുന്നത്തോടെ ഇരുവരും വീണ്ടും ഒരുമിക്കും.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം? ഐഎസ്എലിലെ ഏറ്റവും മൂല്യമേറിയ അണ്ടർ 23 താരങ്ങൾ ഇവരാണ്..

സീരിയസ്സാവാതെ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലിന് ദിവസങ്ങൾക്ക് മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് ആശങ്ക മാത്രം