in , , , , , ,

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം? ഐഎസ്എലിലെ ഏറ്റവും മൂല്യമേറിയ അണ്ടർ 23 താരങ്ങൾ ഇവരാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഐഎസ്എലിന്റെ പത്താം സീസൺ ഈ മാസം 21ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തോടെയാണ് തുടക്കം കുറിക്കുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഐഎസ്എലിന്റെ പത്താം സീസൺ ഈ മാസം 21ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തോടെയാണ് തുടക്കം കുറിക്കുക.

ഒട്ടുമിക്ക എല്ലാ ഐഎസ്എൽ ക്ലബ്ബുകളും അടുത്ത സീസണിനായി അവരുടെ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു. വമ്പൻ മാർക്കറ്റ് വാല്യൂയുള്ള വമ്പൻ താരങ്ങളെ തന്നെയാണ് മിക്ക ഐഎസ്എൽ ക്ലബ്ബുകളും കൂടാരത്തിലെത്തിച്ചിട്ടുള്ളത്.

ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ ട്രാൻസ്ഫർമാർക്കറ്റ് ഇപ്പോളിത ഐഎസ്എലിൽ അടുത്ത സീസൺ കളിക്കാൻ പോകുന്ന ഏറ്റവും മുല്യമേറിയ അണ്ടർ 23 താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ആദ്യ പത്തിൽ നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വമാണ് കാണാൻ കഴിയുന്നത്.

ഐഎസ്എലിലെ ഏറ്റവും മൂല്യമുള്ള അണ്ടർ 23 താരം ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ മുന്നേറ്റ താരമായ ക്വാം പെപ്രയാണ്. 22 കാരന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 4.8 കോടിയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് താരങ്ങളായ ജീക്‌സൺ സിംഗ്, ഹോർമിപാം റൂയിവ എന്നിവരും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.

മുംബൈ സിറ്റി എഫ്സി താരങ്ങളായ ആകാശ് മിശ്ര, ലാലെങ്മാവിയ റാൾട്ടെ എന്നിവരാണ് പട്ടികയിൽ രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. 3 കോടി മാർക്കറ്റ് വാല്യൂയുള്ള ആകാശ് മിശ്രയാണ് ഇന്ത്യയിലെ ഏറ്റവും മുല്യമേറിയ അണ്ടർ 23 താരം.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മുല്യമേറിയ അണ്ടർ 23 താരങ്ങളുടെ പട്ടിക ഇതാ…

എന്തിരുന്നാലും ആരാധകരെല്ലാം ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാനായി കാത്തിരിക്കുകയാണ്. ഈ സീസൺ മുതൽ എല്ലാ ഐഎസ്എൽ മത്സരങ്ങളും സ്പോർട്സ് 18നിലും ജിയോ സിനിമയിലുമാണ് സംപ്രേഷണം ചെയ്യുക.

ബാംഗ്ലൂരു മാത്രമല്ല, ബ്ലാസ്റ്റേഴ്സിനെ തകർക്കാൻ കാത്തിരിക്കുന്നത് മൂന്നു വമ്പൻമാരാണ്??

എന്റമ്മോ കിടിലൻ നീക്കം; ഗ്രീസ്മാനും മയാമിയിലേക്ക്