in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത, സൂപ്പർ താരങ്ങൾ തിരിച്ചെത്തും

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത് നിന്നാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്തെ സ്ഥാനത്തിലേക്ക് പിന്തള്ളപെട്ടത്.പരിക്കുകൾ ടീമിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. ലൂണക്കും പെപ്രക്കും സീസൺ നഷ്ടമായി കഴിഞ്ഞു.

ഇന്ത്യൻ യുവ താരങ്ങളായ ജീക്സനും വിബിനും പരിക്ക് മൂലം മത്സരങ്ങൾ ഒരുപാട് നഷ്ടമായി. ജീക്സൺ കഴിഞ്ഞ മത്സരത്തിൽ സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. വിപിനും പരിക്കിന്റെ പിടിയിലാണ്.

എന്നാൽ ഇപ്പോൾ ജീക്സൺ അടുത്ത മത്സരത്തിൽ പ്ലെയിങ് ഇലവണിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ഇത്തരത്തിൽ സൂചിപ്പിക്കുന്നത്.”He is back and ready to command our midfield” എന്നാ ക്യാപ്ഷനിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ ചിത്രം പങ്ക് വെച്ചത്. വിപിൻ പരിശീലനത്തിലും പങ്ക് എടുത്തിട്ടുണ്ട്.

തുടർച്ചയായ പരാജയങ്ങൾ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത് ഈ ശാപമാണോ? വസ്തുതകൾ ഇതാണ്..

സഹലിനേക്കാൾ മികച്ച താരമായി വിശേഷണം; കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം; ഇപ്പോൾ അവസരം കാത്ത് ബെഞ്ചിൽ