in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

തുടർച്ചയായ പരാജയങ്ങൾ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത് ഈ ശാപമാണോ? വസ്തുതകൾ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ ശക്തരായ ഒഡീഷ എഫ്സിയോട് അവരുടെ സ്റ്റേഡിയമായ കലിംഗയിൽ വച്ച്  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് പരാജയപ്പെടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ ശക്തരായ ഒഡീഷ എഫ്സിയോട് അവരുടെ സ്റ്റേഡിയമായ കലിംഗയിൽ വച്ച്  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് പരാജയപ്പെടുന്നത്.

സൂപ്പർ കപ്പിലെ അവസാന രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഒഡീഷയോട് ഐഎസ്എലിലും പരാജയപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പിൽ കളിച്ച അവസാനത്തെ രണ്ട് മത്സരങ്ങൾ കലിംഗ സ്റ്റേഡിയത്തിൽ വച്ചായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഐഎസ്എല്ലിലെ ഒഡീഷക്കെതിരായ മത്സരവും ഇതേ സ്റ്റേഡിയത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാമത്തെ തോൽവി ഏറ്റുവാങ്ങിയത്.

ഒഡീഷയുടെ ഹോം സ്റ്റേഡിയമായ കലിംഗ  സ്റ്റേഡിയത്തിൽ വച്ച് ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ ആയിട്ടില്ല എന്നതും മറ്റൊരു വസ്തുത. ഇതുവരെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ്, ഒരു മത്സരം മാത്രമാണ് സമനിലയിൽ കലാശിച്ചത്.

2023 വർഷത്തിന്റെ അവസാനം വരെ തകർപ്പൻ പ്രകടനം കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്നാമത്തെ മത്സരം പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫോം മങ്ങിയോ എന്നാണ് ആരാധകർക്ക് സംശയം, അതേസമയം ബ്ലാസ്റ്റേഴ്സിന് കലിംഗ ശാപം കിട്ടിയെന്നും ചില ആരാധകർ പറയുന്നുണ്ട്. എന്തായാലും അടുത്ത മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.

ഫിഫ റാങ്കിങ്ങിൽ 87 ജോർദാൻ ഏഷ്യൻ കപ്പ് ഫൈനലിൽ

ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത, സൂപ്പർ താരങ്ങൾ തിരിച്ചെത്തും