ഫുട്ബോൾ പലപ്പോഴും അത്ഭുതങ്ങളുടെ കളികൂടിയാണ് അത് പലപ്പോഴും നടക്കുന്ന ഒന്നാണ് കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മോറോക്കോ നടത്തിയ അതിശയിപ്പിക്കുന്ന പ്രകടനം ലോക ഫുട്ബോൾ ആരാധകർ ഇന്നേവരെ മറന്നിട്ടില്ല.
ഇന്നലെ ഏഷ്യ കപ്പിലും അങ്ങനെ ഒരു അത്ഭുതം സംഭവിച്ചു.ഏഷ്യ കപ്പിൽ കിരീട ഫേവറിറ്റ്കളയ ലോകകപ്പിൽ അടക്കം വമ്പ് കാട്ടിയിട്ടുള്ള കൊറിയൻ സംഘത്തെ തോൽപിച്ചാണ് അവരുടെ ആദ്യത്തെ ഏഷ്യ കപ്പ് ഫൈനലിൽ എത്തിയത്.
കേവലം ഏഷ്യ കപ്പ് കളിക്കുമ്പോൾ ജോർദാൻ എന്ന രാജ്യത്തിന്റെ സ്ഥാനം ഫിഫ റാങ്കിങ്ങിൽ വെറും 89 മാത്രമാണ് എന്ന് ഓർക്കണം.അവിടെ നിന്നാണ് അവരുടെ ഈ പടയോട്ടം.
രണ്ടാം സെമി ഫൈനലിൽ ഇറാനും ഖത്തറുമാണ് അതിലെ വിജയികളെയാവും ജോർദാൻ നേരിടുക.