ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശക്തരായ ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കാണ് വീണ്പോയത്. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് കളിച്ച അവസാനത്തെ മൂന്നു മത്സരങ്ങളിലും പരാജയമാണ് റിസൾട്ട്.
എന്തായാലും നിലവിൽ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുകമനോവിച് പോസ്റ്റ് ചെയ്ത ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. സ്വന്തം താരങ്ങൾ ഒരു തെറ്റ് വരുത്തുമ്പോൾ അവരെ വിമർശിക്കുകയല്ല വേണ്ടതെന്നാണ് ഇവാൻ ആശാൻ പറഞ്ഞത്.
” മറ്റുള്ളവർ ഒരു തെറ്റ് വരുത്തുമ്പോൾ അവരെ വിമർശിക്കുന്നവരല്ല യഥാർത്ഥ ലീഡർമാർ, മറ്റുള്ളവർ തെറ്റ് വരുത്തുമ്പോൾ അവരെ വിമർശിക്കുന്നവർ ലീഡറാകാൻ ശ്രമിക്കുന്നവരാണ്. യഥാർത്ഥ ലീഡർമാർ കളിക്കളത്തിൽ താരങ്ങൾ തെറ്റു വരുത്തുമെന്ന് കണക്കുകൂട്ടുന്നവരാണ്. “
“നിങ്ങൾ അവരെ ചെയ്തത് തെറ്റാണെന്ന് വിമർശിക്കുകയല്ല വേണ്ടത്, മറിച്ച് എന്താണ് പ്രശ്നം എന്ന് അവരോട് ചോദിക്കുകയും അവർക്ക് ആവശ്യമായ സഹായം നൽകുകയാണ് വേണ്ടത്.” – കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകനായ ഇവാൻ പറഞ്ഞു.