ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പോയിന്റ് ടേബിളിൽ 2023 അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനക്കാരായി തലയുയർത്തി നിന്നത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന കൊമ്പന്മാരാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ സീസണിലെ രണ്ടാം പകുതിയിലെ ആദ്യം മത്സരം ഒഡിഷയോട് പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ പോയിന്റ് ടേബിൾ സ്ഥാനങ്ങൾ താഴേക്ക് പോന്നു.
നിലവിൽ 13 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽ ട്രോഫി ലഭിക്കുമോ എന്നാണ് ആരാധകർക്കുള്ള സംശയം. കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മുൻനിര ടീമുകൾ ശക്തമായ മത്സരം തന്നെയാണ് ഉയർത്തുന്നത്.
14 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഒഡീഷ്യ എഫ്സിക്ക് പിന്നിൽ 11 മത്സരങ്ങളിൽ നിന്നും 27 പോയന്റുമായി എഫ് സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. കൂടാതെ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പിന്നിൽ 12 മത്സരങ്ങളിൽ നിന്നും 22 പോയന്റുമായി മുംബൈ സിറ്റിയും 11 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി മോഹൻ ബഗാനും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
ഈ സീസണിലെ ഷീൽഡ് ട്രോഫി സാധ്യതകൾ പരിശോധിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ലഭിക്കാനുള്ള സാധ്യതകൾ നിലവിൽ വളരെ കുറവാണ്. 9 മത്സരങ്ങൾ ലീഗിൽ ശേഷിക്കവേ എഫ്സി ഗോവ ഒഡീഷ തുടങ്ങിയ ടീമുകളുടെ ഫലങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിന് പരിഗണിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ എഫ് സി ഗോവ തന്നെയാണ് ഇത്തവണ ഷീൽഡ് ട്രോഫി നേടാനുള്ള സാധ്യതയുള്ളത്, പിന്നെ ഒഡിഷ എഫ്സിയും മോഹൻ ബഗാനും ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയുമെല്ലാം മുൻ നിരകളിൽ ഉണ്ടെങ്കിലും തകർപ്പൻ ഫോമിലുള്ള ഗോവയെയും ഒഡിഷയെയും മറികടക്കുക എന്നതാണ് ആദ്യ പടി.