കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ വളരെ മോശം ഫോമിലാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.26 പോയിന്റ് ടീമിന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 25 ന്നാണ്. ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കൊച്ചിയിലാണ് മത്സരം.എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.
കഴിഞ്ഞ മത്സരം കളിക്കാതെയിരുന്ന ഡിമി ഈ മത്സരത്തിൽ തിരകെ വരും. മാത്രമല്ല വിപിനും ടീമിലേക്ക് തിരകെ എത്തും. വിപിൻ എത്തുന്നതോടെ മധ്യനിരയിൽ മികച്ച ഒരു കണ്ട്രോൾ ബ്ലാസ്റ്റേഴ്‌സിം ലഭിച്ചേക്കും. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.