ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് തളരുമ്പോൾ വൻ കുതിപ്പാണ് ഐ എസ് എൽ ക്ലബ്ബായ ജംഷാദ്പൂർ എഫ്സി നടത്തുന്നത്.അതിൽ എടുത്ത് പറയേണ്ടത് ഖാലിദ് ജമീലിന്റെ വരവ് തന്നെയാണ്.
പണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ സെമി ഫൈനലിൽ എത്തിച്ച് തന്റെ കഴിവ് ഇന്ത്യൻ ഫുട്ബോളിൻ മുന്നിൽ കാണിച്ചതാണ് അദ്ദേഹം.
വരുന്നതിനു മുൻപ് 12 മത്സരങ്ങളിൽ നിന്ന് കേവലം രണ്ടു വിജയങ്ങൾ മാത്രമായിരുന്നു ജംഷാദ്പൂർ നേടിയിരുന്നത്. മൂന്ന് സമനിലയും 7 തോൽവിയുമായിരുന്നു ഫലം. കേവലം 9 പോയിന്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം വന്നതിനുശേഷം ആകെ കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നിലും വിജയിച്ചു.
രണ്ട് സമനില വഴങ്ങിയപ്പോൾ തോൽവികൾ ഒന്നും വഴങ്ങിയിട്ടില്ല.11 പോയിന്റ്കൾ അവർ കരസ്ഥമാക്കി കഴിഞ്ഞു.