ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ എഫ് സി ഗോവയ്ക്കെതിരെയാണ് അടുത്ത മത്സരം കളിക്കുന്നത്. ഞായറാഴ്ച കൊച്ചി സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരം അരങ്ങേറുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ടു വരുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയവഴി തേടിയാണ് എഫ്സി ഗോവയ്ക്ക് എതിരായ മത്സരത്തിനെ സമീപിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടതിനുശേഷം ആണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനായി ഒരുങ്ങുന്നത്.
എന്തായാലും എഫ്സി ഗോവക്കെതിരായ മത്സരത്തിന് മുമ്പ് നടക്കുന്ന പ്രെസ്സ് കോൺഫറൻസിൽ പങ്കെടുക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകനും മലയാളി താരവുമായ രാഹുൽ കെപിയുമാണ് എത്തുന്നത്. നാളെ രാവിലെ 11:30ന് കൊച്ചിയിൽ വെച്ച് തന്നെയാണ് നടക്കുന്നത്. എന്തായാലും ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയപ്രതീക്ഷകളുമായാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് വരുന്നത്.