in , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

സഞ്ജുവിന്റെ കരിയർ നശിപ്പിച്ചത് അയാളാണ്; മുൻ പരിശീലകനെതിരെ വിമർശനം

സഞ്ജുവിന് ഒരുപ്പാട് ആരാധകർ ഉള്ളതിനാൽ പലരും സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി സഞ്ജുവിന് പ്രശംസ കൊണ്ട് വാരി മൂടാറുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പോലും അവരുടെ യൂട്യൂബ് ചാനലിൽ സഞ്ജുവിനെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നത് പോലും സഞ്ജുവിനുള്ള ജനകീയത മനസിലാക്കി കൊണ്ടാണ്.

സഞ്ജു സാംസൺ. ഇന്ത്യൻ ക്രിക്കറ്റിൽ ഗോഡ് ഫാദർമാരില്ലാത്തതിനാൽ വേണ്ടത്ര അവസരം ലഭിക്കാതെ പോയ താരമാണ്. സഞ്ജുവിന് സ്ഥിരത ഒരു പ്രശ്നമാണ് എന്ന് പല ക്രിക്കറ്റ് ബുജികളും പറയുന്നേണ്ടെങ്കിലും കൃത്യമായ സ്ഥിരത ഇല്ലാത്ത ഇഷാൻ കിഷന് ലഭിക്കുന്ന അവസരം പോലും സഞ്ജുവിന് ലഭിക്കുന്നില്ല എന്ന കാര്യം മറന്ന് പോകുന്നു.

സഞ്ജുവിന് ഒരുപ്പാട് ആരാധകർ ഉള്ളതിനാൽ പലരും സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി സഞ്ജുവിന് പ്രശംസ കൊണ്ട് വാരി മൂടാറുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പോലും അവരുടെ യൂട്യൂബ് ചാനലിൽ സഞ്ജുവിനെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നത് പോലും സഞ്ജുവിനുള്ള ജനകീയത മനസിലാക്കി കൊണ്ടാണ്.

സഞ്ജുവിന്റെ കരിയറിൽ വേണ്ടത്ര അവസരം ലഭിക്കാത്തതിന്റെ കാരണമായി ചില ആരാധകർ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ പേര് പറയുന്നത് കാരണം. ഒരർത്ഥത്തിൽ ഇത് ശെരിയാണ് താനും.

കാരണം സഞ്ജു തന്റെ കരിയറിലെ പ്രധാന പ്രായ പരിധിയിലൂടെ കടന്ന് പോകുമ്പോൾ രവി ശാസ്ത്രിയായിരുന്നു ഇന്ത്യയുടെ പരിശീലകൻ. എന്നാൽ ശാസ്ത്രി സഞ്ജുവിന് കാര്യമായ അവസരങ്ങൾ കൊടുത്തില്ല എന്നതും ഒരു വിമർശനമാണ്.

സഞ്ജുവിനെ മാത്രമല്ല, ഒരു സമയത്ത് കരിയറിന്റെ ഏറ്റവും മികച്ച ഫോമിലുണ്ടായിരുന്ന അമ്പാട്ടി റായിഡുവിന് പോലും ലോകകപ്പിൽ അവസരം നൽകാത്തത് രവി ശാസ്ത്രി പരിശീലകനായ സമയത്താണ്.

ശാസ്ത്രി അദ്ദേഹത്തിന്റെ സമയത്തിൽ സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ കൊടുത്തിരുന്നുവെങ്കിൽ സഞ്ജു ഇപ്പോൾ ടീമിന്റെ പ്രധാന ഭാഗമായേനെ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ടോപ് ടാർഗറ്റ് സൈനിങ്?രണ്ട് കിടിലൻ സൈനിങ്ങുകളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?

എന്റമ്മോ ഇവൻ പുലി തന്നെ; ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് ക്യാമ്പിൽ ഗംഭീര ഗോളുകൾ നേടി പുത്തൻ താരം; വീഡിയോ കാണാം