കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ അജ്ഞാത താരത്തെ പറ്റിയുള്ള ചർച്ചകൾ രണ്ട് ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി നടന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പ്രചരിച്ചതോടെ അജ്ഞാത താരത്തെ പറ്റിയുള്ള വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്ത് വിടുകയും ചെയ്തു.
നൈജീരിയൻ സ്ട്രൈക്കറായ ജസ്റ്റിൻ ഇമ്മാനുവലാണ് ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ളതെന്നും ട്രയൽസിനു വേണ്ടിയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തിയതെന്നും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാലിപ്പോൾ ജസ്റ്റിൻ ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് സെക്ഷനിൽ നേടിയ കിടിലൻ ഗോളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാവുന്നത്. താരം 2 ഫ്രീകിക്ക് ഗോളുകൾ നേടുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നല്ല രണ്ട് തകർപ്പൻ ഫ്രീ കിക്ക് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
ജസ്റ്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെടുക്കണമെന്ന അഭിപ്രായവും ആരാധകർ ഉന്നയിക്കുകയാണ്. നൈജീരിയയുടെ അണ്ടർ 20 ടീമിന് വേണ്ടി ജസ്റ്റിൻ കളിച്ചിട്ടുണ്ട്.ഒരു ക്ലിനിക്കൽ സ്ട്രൈക്കറാണ് അദ്ദേഹം.നമ്പർ നയൻ പൊസിഷനിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ള താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ.
എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ നൽകുമോ എന്ന കാര്യം വ്യക്തമല്ല. ട്രെയിനിങ് സെക്ഷൻ പൂർത്തീകരിച്ചതിന് ശേഷം താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടാനാണ് കൂടുതൽ സാധ്യത.