in

LOLLOL CryCry AngryAngry LOVELOVE OMGOMG

അയാളിലെ അലസത കൊണ്ട് നശിക്കപെടുന്ന അയാളിലെ ഫുട്ബോളർ…

നിങ്ങൾ ഒരു ഫുട്ബോൾ താരം ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഒരിക്കലും അയാളെ മാതൃകയാക്കരുത്. ഒരു ഫുട്ബോൾ താരത്തെ പറ്റി ഇത്ര വിമർശനാത്മകമായ എഴുതുന്നത് ഇത് ആദ്യമായിയാണ്. തന്നിലെ അലസത കൊണ്ട് തനിക് ദൈവം വരദാനമായി നൽകിയ കഴിവ് അയാൾ സ്വയം നശിപ്പിക്കുന്നത് പോലെ തോന്നുന്നു. പറഞ്ഞു വരുന്നത് ആന്റണി മാർഷലിനെ പറ്റിയാണ്.

Anthony Martial

ആന്റണി മാർഷൽ, ചെകുത്താൻ കോട്ടയിലെ ഒൻപതാം നമ്പർ ജേഴ്സി ധരിക്കുന്നവൻ.50 മില്യൺ യൂറോക്ക് മോണാകോയിൽ നിന്ന് യൂണിറ്റെഡിലേക്ക് എത്തിയ അദ്ദേഹത്തെ ആരാധകർ വിശേഷപിച്ചത് ‘ഫിഫ്റ്റി മില്യൺ ഡൌൺ ദി ഡ്രൈൻ ‘ എന്നായിരുന്നു.പക്ഷെ ആ വാക്കുകൾ അതെ ആരാധകരെ കൊണ്ട് മാറ്റി പറയിപ്പിക്കാൻ അയാൾക്ക് ഓൾഡ് ട്രാഫോഡിൽ വെച്ച് ചിരവൈരികളായ ലിവർപൂൾനെതീരെ നേടിയ ആ ഗോൾ മാത്രം മതിയായിരുന്നു.

പക്ഷെ അയാളിലെ അലസത അയാൾക്ക് ടീമിൽ നിന്ന് ഉള്ള സ്ഥാനം നഷ്ടപെടുത്തലിന്റെ വക്കിൽ വരെ എത്തിച്ചു. എങ്കിലും ഇടക്ക് കിട്ടുന്ന അവസരങ്ങൾ അതിമനോഹരമായ ഗോളുകൾ നേടി മികച്ചു നിന്നു.ഒരിടവേളക്ക് ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ വിങ്ങുകളിൽ ഗംഭീര പ്രകടനമാണ് അയാൾ കാഴ്ച വെച്ചത്.പക്ഷെ തന്നിലെ അലസത മാറ്റാൻ അയാൾ തയ്യാർ ആയില്ല.വീണ്ടും ടീമിൽ നിന്ന് പുറത്തേക്ക്.

Anthony Martial

പക്ഷെ മൗറീനോ യുടെ പുറത്താക്കലും ഒലെ യുടെ സ്ഥാനരോഹനവും മാർഷലിനെ പുനർജീവിപ്പിക്കുകയായിരുന്നു.വിങ്ങിൽ നിന്ന് സെന്റർ ഫോർവേഡായി ഒലെ അയാളെ പ്രതിഷ്ഠിച്ചു. പിന്നെ ആന്റണി മാർഷൽ കാഴ്ച വെച്ച് പ്രകടനം ഏതൊരു യുണൈറ്റഡ് ആരാധകനെയും അതിയായി സന്തോഷിപ്പിക്കുന്ന ഒന്നു തന്നെയായിരുന്നു. വിംഗ് കളിൽ നിന്ന് ഗ്രീൻവുഡും റാഷ്‌ഫോംഡും എത്തിച്ച് നൽകിയ പന്തുകളെ അതിമനോഹരമായി അല്ലെ അയാൾ നൈലോൺ വലകളെ ചുംബിക്കാൻ തിരിച്ചു വിട്ടത്.ലോക്ക് ഡൌൺ ശേഷം പുനർ ആരംഭിച്ച പ്രീമിയർ ലീഗ് സീസണിൽ സലാ-മാനേ -ഫിർമിനോ ത്രയത്തെക്കാൾ കൂടുതൽ ഗോൾ നേടിയത് രാഷ്‌ഫോർഡും ഗ്രീൻവുടും മാർഷലും അടങ്ങിയ യുണൈറ്റഡ് മുന്നേറ്റ നിരയാണ്. അതിൽ യുണൈറ്റഡ് ന്ന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മാർഷൽ ആയിരുന്നു എന്നൊള്ളത് വിളിച്ചു പറയും എത്രത്തോളം കഴിവ് ദൈവം അയാൾക്ക് കാല്പന്തിനെ തന്റെ ബൂട്ടിലേക്ക് അവഹിക്കാൻ നൽകിയിട്ടുണ്ടെന്നു.

ഇന്ത്യൻ ഫുട്ബോളിന് കേരളത്തിൽനിന്നുള്ള പുത്തൻ താരോദയം മുഹമ്മദ് നെമിൽ

പക്ഷെ അയാൾ തന്റെ അലസത മാറ്റാൻ തയ്യാർ ആയിരുന്നില്ല. വീണ്ടും ടീമിൽ നിന്ന് പുറത്തേക്ക്. പക്ഷെ സിറ്റി ക്ക് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അയാൾ നേടി കൊടുത്ത പെനാൽറ്റി ഓർക്കുന്നില്ലേ. എല്ലാം ഡിഫെൻഡേർമാരെയും കാഴ്ചകാരക്കി അയാൾ പെനാൽറ്റി ബോക്സിലേക്ക് കുതിച്ചപ്പോൾ ഫൗൾ ചെയുക എന്നല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. സൗത്തംപ്റ്റൺ ഒൻപതു ഗോളിന് തോൽപിച്ച മത്സരം ഓർക്കുന്നില്ലേ അന്ന് അയാൾ നേടിയ മനോഹരമായ ഗോൾ എങ്ങനെ മറക്കാൻ കഴിയും. പക്ഷെ വീണ്ടും അയാളിലെ അലസത ചെകുത്താന്മാർക്ക് വെറുക്കപെട്ടവനായി അയാളെ മാറ്റുകയായിരുന്നു .

പ്രിയപെട്ട മാർഷൽ, നിങ്ങൾ അതിമനോഹരമായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന ഒരു താരമാണ്. കിട്ടുന്ന അവസരങ്ങൾ ഇനി എങ്കിലും നിങ്ങൾ പ്രയോചനപെടുത്തുക. നിങ്ങളിലെ അലസത എന്നെകുമായി നിങ്ങൾ തന്നെ നിങ്ങളിൽ നിന്ന് തുടച്ചു മാറ്റി ചെകുത്താൻ കോട്ടയിലെ ഏറ്റവും മൂർച്ചയെറിയ ചെകുത്താനായി മാറണം. നഷ്ടപ്രതാപം തിരിച്ചു പിടിക്കുന്നാ വേളയിൽ ഫെർഗി യുഗത്തിന് ശേഷം ആദ്യമായി പ്രീമിയർ ലീഗിൽ ഹാട്ട്രിക്ക് നേടിയ ആദ്യത്തെ യുണൈറ്റഡ് താരം തിയേറ്റർ ഓഫ് ഡ്രീംസിൽ തന്നെ കാണണം.

ക്രിസ്ത്യാനോയുമായുള്ള മത്സരത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് മെസ്സിയുടെ മറുപടിയിങ്ങനെ…

വാഴ്ത്തപെടാതെ പോയ ഇതിഹാസം അല്ലെ അയാൾ?