in

CryCry AngryAngry

കൊമ്പൻമാരും മറ്റു ടീമുകളും പ്ലേഓഫ് ഉറപ്പിച്ച മാച്ച് വീക്കിലെ കിടിലൻ മത്സരങ്ങൾ ഇങ്ങനെ..

ആവേശകരമായി അരങ്ങേറുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ മാച്ച് വീക്ക്‌ 22-ൽ 21 റൗണ്ട് പോരാട്ടങ്ങളും അവസാനിച്ചു കഴിഞ്ഞു. മാച്ച് വീക്ക്‌ 21-ലേക്ക് വരികയാണെങ്കിൽ കിടിലൻ മത്സരങ്ങൾ തന്നെയാണ് അരങ്ങേറിയത്

ആവേശകരമായി അരങ്ങേറുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ മാച്ച് വീക്ക്‌ 22-ൽ 21 റൗണ്ട് പോരാട്ടങ്ങളും അവസാനിച്ചു കഴിഞ്ഞു.

മാച്ച് വീക്ക്‌ 21-ലേക്ക് വരികയാണെങ്കിൽ കിടിലൻ മത്സരങ്ങൾ തന്നെയാണ് അരങ്ങേറിയത്. ബാംഗ്ലൂരു എഫ്സി ഒഴികെയുള്ള എല്ലാ ടീമുകളും കളിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എഫ്സി ഗോവ പരാജയപെട്ടതോടെ ഗോവയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയും, എന്നാൽ ബാംഗ്ലൂരു, ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ഗോവക്കെതിരായ ചെന്നൈയിന്റെ 1-2 വിജയത്തോടെ പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു.

രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഒഡിഷ എഫ്സി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.

ആവേശകരമായ മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തി ജംഷഡ്പൂര് എഫ്സി ലീഗിലെ ആദ്യപാദ തോൽവിക്ക് പകരം വീട്ടി.

നാലാം മത്സരത്തിൽ കൊൽക്കത്തയിൽ വിജയം ലക്ഷ്യമാക്കി വന്ന ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മടക്കി അയച്ച എടികെ മോഹൻ ബഗാൻ പ്ലേഓഫ് യോഗ്യത ഉറപ്പിച്ചു.

മാച്ച് വീക്കിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ ഈസ്റ്റ്‌ ബംഗാളിനോട് ഒരു ഗോളിന് പരാജയപ്പെട്ടു. എങ്കിലും സീസണിലെ ഷീൽഡ് ട്രോഫി ആഘോഷങ്ങൾ നടത്തിയാണ് മുംബൈ സിറ്റി രാത്രി അവസാനിപ്പിച്ചത്.

രാഹുൽ കളിക്കളത്തിൽ മാന്യത പുലർത്തണം ഇവാൻ;

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഈ അഞ്ച് താരങ്ങൾ കളിക്കുമോ?? ഇല്ലെങ്കിൽ ഇത് ബുദ്ദിപരമായ നീക്കം തന്നെ..