in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

രാഹുൽ കളിക്കളത്തിൽ മാന്യത പുലർത്തണം ഇവാൻ;

കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പലവട്ടം രാഹുലിന് ടീം മീറ്റിംഗില്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വുക്കുമനോവിച്ച് ടീമിനെ പരിശീലിപ്പിക്കാന്‍ എത്തിയതു മുതല്‍ രാഹുല്‍ അദേഹത്തിന്റെ പ്രിയ ശിഷ്യരില്‍ ഒരാളാണ്. ബ്ലാസ്റ്റേഴ്സിന്റെ വിങിലെ ഇവാന്റെ ഫസ്റ്റ് ചോയ്‌സും രാഹുലാണ്.എന്നാല്‍ അനാവശ്യമായി ടീമിനെ പ്രതിസന്ധിയിലാക്കുന്ന രീതി വുക്കുമനോവിച്ചിനെയും സന്തോഷിപ്പിക്കില്ല.

എടികെ മോഹന്‍ ബഗാനെതിരായ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കെപി രാഹുല്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്ത് പോയത് വലിയ നിരാശയാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും കളിയുടെ 64 മത്തെ മിനിറ്റില്‍ എടികെയുടെ മലയാളിതാരം ആഷിഖ് കുരുണിയനെ അപകടകരമായി ഫൗള്‍ ചെയ്തതിനാണ് രാഹുലിന് രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി ചുവപ്പുകാര്‍ഡും വാങ്ങിയത് ഇനിയുള്ള മത്സരങ്ങൾ എല്ലാം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ് താരത്തിന്റെ ഭാഗത്ത് ഇത് സംഭവിക്കാൻ പാടില്ലായിരുന്നു.

ഈ കാർഡോടെ ഹൈദരാബാദുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ രാഹുൽ കളിക്കില്ല കൊച്ചിയിലാണ് മത്സരം രാഹുലിന്റെ അഭാവത്തിൽ ടീമിൽ ആരെ ഇറക്കും എന്ന് കണ്ടറിയാം.

നിര്‍ണായക സമയങ്ങളില്‍ ടീമിനെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള രാഹുലിന്റെ അനാവശ്യ ഫൗളുകള്‍ ഈ സീസണില്‍ പലതവണ കണ്ടിരുന്നു.അസാമാന്യമായ പോരാട്ട വീര്യത്തിന്റെ പേരാണ് രാഹുൽ ഒരിക്കലും വിട്ടു കൊടുക്കാൻ താരം കളിക്കളത്തിൽ തെയ്യാറല്ല പോരാടി ജയിക്കുക എന്നതാണ് രാഹുലിന്റെ ശൈലി.

കൊച്ചിയില്‍ കളിക്കുമ്പോള്‍ പലപ്പോഴും അമിത ആവേശത്തില്‍ കളിക്കുന്ന രാഹുല്‍ എതിരാളികളെ അനാവശ്യമായി ഫൗള്‍ ചെയ്യുന്നതും അതുവഴി മഞ്ഞക്കാര്‍ഡ് വാങ്ങുന്നതും ഈ സീസണിലെ നിത്യസംഭവമായി മാറിയിട്ടുണ്ട്.

കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പലവട്ടം രാഹുലിന് ടീം മീറ്റിംഗില്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വുക്കുമനോവിച്ച് ടീമിനെ പരിശീലിപ്പിക്കാന്‍ എത്തിയതു മുതല്‍ രാഹുല്‍ അദേഹത്തിന്റെ പ്രിയ ശിഷ്യരില്‍ ഒരാളാണ്. ബ്ലാസ്റ്റേഴ്സിന്റെ വിങിലെ ഇവാന്റെ ഫസ്റ്റ് ചോയ്‌സും രാഹുലാണ്.എന്നാല്‍ അനാവശ്യമായി ടീമിനെ പ്രതിസന്ധിയിലാക്കുന്ന രീതി വുക്കുമനോവിച്ചിനെയും സന്തോഷിപ്പിക്കില്ല.

ഐസ് എ എൽ ഫൈനൽ കൊച്ചിയെ ഒഴിവാക്കിയത് എന്ത്‌ കൊണ്ട്…?

കൊമ്പൻമാരും മറ്റു ടീമുകളും പ്ലേഓഫ് ഉറപ്പിച്ച മാച്ച് വീക്കിലെ കിടിലൻ മത്സരങ്ങൾ ഇങ്ങനെ..