in ,

സെമിഫൈനലിൽ ഇടം നേടാൻ ഇന്ന് ബാംഗ്ലൂരു vs ബ്ലാസ്റ്റേഴ്‌സ് പോരാട്ടം?ആര് വിജയിക്കും??

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ഇന്ന് ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഏറ്റുമുട്ടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ഇന്ന് ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഏറ്റുമുട്ടുകയാണ്.

തുടർച്ചയായ എട്ട് മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് ബാംഗ്ലൂരു എഫ്സി എത്തുന്നതെങ്കിൽ, മോശം ഫോമിനിടയിലും പ്ലേഓഫിൽ തകർപ്പൻ പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇതാ..

  • ബെംഗളൂരു എഫ്‌സി (3-5-2)

ഗുർപ്രീത് സന്ധു (ജികെ), സന്ദേശ് ജിംഗൻ, അലക്‌സാണ്ടർ ജോവനോവിച്ച്, റോഷൻ നൗറെം, പ്രബീർ ദാസ്, രോഹിത് കുമാർ, സുരേഷ് വാങ്ജാം, ജാവി ഹെർണാണ്ടസ്, സുനിൽ ഛേത്രി (സി), റോയ് കൃഷ്ണ, ശിവ നാരായണൻ.

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-2-3-1)

പ്രഭ്സുഖൻ സിംഗ് ഗിൽ (ജികെ), നിഷു കുമാർ, ഹോർമിപാം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കാർനെറോ (സി), രാഹുൽ കെപി, ജീക്‌സൺ സിംഗ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ദിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്‌തോലോസ് ജിയാനോ.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

കേരള ബ്ലാസ്റ്റേഴ്സ് ഇത് ഒരുപാട് അനുഭവിച്ചതാണ്.. ഐഎസ്എൽ വളരണമെങ്കിൽ ആദ്യം ഇതെല്ലാം ശെരിയാക്കണമെന്ന് ഇവാൻ ആശാൻ

പഴയത്പോലെയല്ല, ഇത്തവണ വൻ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് വരുന്നു..