ഐപിഎല്ലിൽ ഈ സീസണിൽ മിന്നും പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്ച്ച വെയ്ക്കുന്നത്. ലീഗ് ഘട്ടത്തിൽ പോയ്ന്റ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കെകെആർ ആദ്യ ക്വാളിഫയർ മത്സരത്തിൽ സൺറൈസസിനെ പരാജയപ്പെടുത്തി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.
കെകെആറിന്റെ ഈ തേരോട്ടത്തിന് പിന്നിലെ പ്രധാന കാരണം മെന്റർ ഗൗതം ഗംഭീറാണെങ്കിലും നായകൻ ശ്രേയസ് അയ്യരും ടീമിന്റെ കുതിപ്പിന് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐപിഎൽ തുടങ്ങുന്നതിന് മുൻപ് വിവാദ നായകനായിരുന്നു അയ്യർ.
പരിക്കുണ്ടെന്ന് കള്ളം പറഞ്ഞ് രഞ്ജി ട്രോഫി കളിക്കാതെ താരം ഐപിഎല്ലിന് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തു വന്നതോടെ ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്താതെ ശ്രേയസിന് താക്കീത് നൽകി. ട്വന്‍റി 20 ലോകകപ്പിലും താരം പടിക്ക് പുറത്തായി.
എന്നാൽ കെകെആറിലൂടെ താരം ആ വിമർശനങ്ങളൊക്കെ മാറ്റി. ഈ ഐപിഎല്ലിൽ സുനിൽ നരെയ്നും ഫിൽ സാൾട്ടിനും പിന്നിൽ കൊൽക്കത്തയ്ക്കായി ഏറ്റവും കൂടതൽ റൺസ് നേടിയത് താരമാണ് ശ്രേയസ്.ക്യാപ്റ്റൻസിയിലും മികവ് തെളിയിച്ചതോടെ അയ്യരിന് പിന്തുണ വർധിക്കുകയാണ്.
ഹർദിക് പാണ്ട്യയ്ക്ക് പകരം അയ്യർ നാകാനാവണമെന്ന അഭിപ്രായവും ഉയർന്നുണ്ട്. കൂടാതെ അയ്യരിനെ പിന്തുണക്കുന്ന ഒരു വിഭാഗം മുൻ താരങ്ങളുമുണ്ട്. കൂടാതെ ഗംഭീർ ഇന്ത്യയുടെ അടുത്ത പരിശീലകനാവുമെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. അങ്ങനെയങ്കിൽ അയ്യർ രോഹിതിന് ശേഷം ഇന്ത്യയെ നയിക്കുന്ന കാലം വിദൂരമല്ല. ഇത്തവണ ഐപിഎൽ കിരീടം കൂടി നേടിയാൽ നായക സ്ഥാനത്തേക്ക് അയ്യരുടെ പേര് ഉയർത്തുന്നവരുടെ ശബ്ദം വർധിക്കും.
ALSO READ: ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ