in , , ,

വന്നത് വ്യാജ വാർത്തയല്ല; ഇംഗ്ലീഷ് പരിശീലകനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ ശ്രമിക്കുന്നു…

പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്നത് പുതിയ പരിശീലകന്റെ വരവിനായാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അത്തരമൊരു അഭ്യൂഹമായിരുന്നു കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പരിശീലകനായ നിക്ക് മോണ്ട്ഗോമറി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു പറഞ്ഞു പ്രചരിച്ചത്. ഇപ്പോളിതാ ഈ അഭ്യൂഹമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

മലയാള മാധ്യമ്മായ മലയാള മനോരമയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിൻസ് സ്കിൻകിസിന്റെ പുതിയ പരിശീലകനായുള്ള റാഡറിൽ നിക്ക് മോണ്ട്ഗോമറിയുമുണ്ട്. അതുകൊണ്ട് തന്നെ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പറയാൻ കഴിയില്ല.

ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ പരിശീലകനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുമുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാണ്ട്യയല്ല, ഐപിഎൽ കിരീടം നേടിയാൽ അവൻ ഇന്ത്യയുടെ അടുത്ത നായകനാവും; രോഹിതിന് പുതിയ പിൻഗാമി

മൂന്ന് വിദേശ താരങ്ങളെ ഉറപ്പിച്ചോളു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഈ താരങ്ങളെ എന്ത് ചെയ്യും?? ഡെയ്സുകെ ക്ലബ്‌ വിടുമോ.. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…