in , , , ,

മൂന്ന് വിദേശ താരങ്ങളെ ഉറപ്പിച്ചോളു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഈ താരങ്ങളെ എന്ത് ചെയ്യും?? ഡെയ്സുകെ ക്ലബ്‌ വിടുമോ.. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…

അങ്ങനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി കുറച്ച് സന്തോഷകരമായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അതിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കലിനെ ബന്ധപ്പെട്ട് പുറത്തുവിട്ടത്.

ഇതോടെ ബ്ലാസ്റ്റേഴ്സിനൊപ്പം അടുത്ത സീസണിൽ ലൂണ, നോഹ, മിലോസ് ഡ്രിൻചിച് എന്നിവർ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. പക്ഷെ ഡെയ്സുകെയും ലെസ്‌കോവിച്ചും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമോ എന്നത് സംശയമാണ്.

ഇരുവരും ബ്ലാസ്റ്റേഴ്‌സ് വിടാൻ തന്നെയാണ് ഏറ്റവുമധികം സാധ്യതയുള്ളത്. അടുത്ത സീസൺ മുതൽ ഒരു ഏഷ്യൻ വിദേശ താരം വേണമെന്നു നിർബന്ധമില്ലാത്തതു കൊണ്ടുതന്നെ ഡെയ്സുക ക്ലബ്‌ വിടുമെന്ന് ഏകദേശം ഉറപ്പിക്കാം.

പക്ഷെ ജോഷ്വ, ഫെഡോർ, പെപ്ര എന്നിവർ ക്ലബ്ബുമായുള്ള തങ്ങളുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഈ മൂന്നു പേരെയും ബന്ധപ്പെട്ട് ഒരു റിപ്പോർട്ടുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ നിലവിൽ ഇവരിൽ ആരൊക്കെ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നത് പറയാൻ കഴിയില്ല.

എന്തിരുന്നാലും ഇവരിൽ എല്ലാവരെയും ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് വരും ദിവസങ്ങളിൽ തന്നെ പുറത്തു വിടുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

വന്നത് വ്യാജ വാർത്തയല്ല; ഇംഗ്ലീഷ് പരിശീലകനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ ശ്രമിക്കുന്നു…

ഒഫീഷ്യൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഇനി മൈക്കിൾ ആശാൻ❤️🔥