in , ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്

സ്ടിമാച്ച് ഈ നടപടി സ്വീകാരിച്ചാൽ ഫിഫ തലത്തിൽ ഇന്ത്യയ്ക്ക് ഒരു തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഈ പ്രശ്‌നം പരിഹരിക്കുന്നത് വരെ ഫിഫയുടെ ബാൻ ഇന്ത്യയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

എഐഎഫ്എഫും പരിശീലകൻ ഇഗോർ സ്ടിമാച്ചും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ സമീപ കാലത്തെ മോശം പ്രകടനം കണക്കിലെടുത്ത് ഇഗോർ സ്ടിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും എഐഎഫ്എഫ് പുറത്താക്കിയിരുന്നു. എന്നാൽ ഈ പുറത്താക്കൽ നടപടി ഇത് വരെയും പൂർണമായിട്ടില്ല.

ALSO READ; കേരളാ ടാലന്റ്; അണ്ടർ 20 നായകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

സ്ടിമാച്ചും എഐഎഫ്എഫും തമ്മിലുള്ള കരാർ 2026 വരെ നീളുന്നതാണ്. ഒരു മാസം 25 ലക്ഷം രൂപയാണ് സ്ടിമാച്ചിന്റെ വേതനം. എന്നാൽ സ്ടിമാച്ചിനെ പുറത്താക്കിയാൽ കരാർ പ്രകാരമുള്ള വേതനം അദ്ദേഹത്തിന് എഐഎഫ്എഫ് നൽകേണ്ടതുണ്ട്.

ALSO READ: താങ്ക്യു ഇഷാൻ; താരം മറ്റൊരു ക്ലബ്ബിലേക്ക്

2026 വരെയുള്ള കരാർ ആയതിനാൽ 2 വർഷത്തെ പ്രതിഫലം എഐഎഫ്എഫ് നഷ്ടപരിഹാരമായി നൽകിയാൽ മാത്രമേ സ്ടിമാച്ചിന്റെ പുറത്താവാൽ പൂർത്തിയാകുകയുള്ളു.

ALSO READ: സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

എന്നാൽ ഇത്രയും തുക നൽകാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴും എഐഎഫ്എഫിനില്ല. അതിനാൽ നഷ്ടപരിഹാരം നൽകുന്നതിൽ എഐഎഫ്എഫിന് ചില തടസ്സങ്ങളുണ്ട്. അതിനാൽ ഈ വിഷയത്തിൽ ഫിഫ ട്രൈബൂണലിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് സ്ടിമാച്ച്.10 ദിവസത്തിനുള്ള തന്റെ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഫിഫ ട്രൈബുണലിൽ കേസ് ഫയൽ ചെയ്യുമെന്നാണ് സ്ടിമാച്ചിന്റെ ഭീഷണി.

ALSO READ; ഇതൊക്കെയാണ് സൈനിങ്‌; ബയേൺ ഇതിഹാസത്തെ തൂക്കി മോഹൻ ബഗാൻ

സ്ടിമാച്ച് ഈ നടപടി സ്വീകാരിച്ചാൽ ഫിഫ തലത്തിൽ ഇന്ത്യയ്ക്ക് ഒരു തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഈ പ്രശ്‌നം പരിഹരിക്കുന്നത് വരെ ഫിഫയുടെ ബാൻ ഇന്ത്യയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

ഇതൊക്കെയാണ് സൈനിങ്‌; ബയേൺ ഇതിഹാസത്തെ തൂക്കി മോഹൻ ബഗാൻ

ജീക്സന്റെ കാര്യം ആശങ്കയിൽ; അപ്‌ഡേറ്റുമായി മാർക്കസ് മെർഗുലോ