in

LOVELOVE

സങ്കട കടലിലും;ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത ദിമി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമൻ.❤️‍🔥😍

നിലവിൽ 13 ഗോളുമായി ദിമി ഒന്നാമനാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പരിസമാപ്‌തിയിലേക്ക് അടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിലാണ്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിൽ ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കുമോ എന്നത് അവർ ഉറ്റു നോക്കുന്നു. ബ്ലാസ്റ്റേഴ്‌സ് പുറത്തായെങ്കിലും ഇക്കാര്യത്തിൽ അവർക്ക് വലിയ പ്രതീക്ഷയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ആരാധകർ ഒന്നടങ്കം നിരാശയിൽ തന്നെയാണ് പിന്നാലെ അവരുടെ മികച്ച കോച്ച് ഇവാൻ ആശാനെയും നഷ്ടമായപോലും ആ സങ്കടം മലയാളി ഫുടബോൾ ആരാധകർക്കു ഇരട്ടി സങ്കടമായി.നിലവിൽ സങ്കട കടലിലും സന്തോഷിക്കാൻ ബ്ലാസ്റ്റേഴ്സിന് വകയുണ്ട് കാരണം അവരുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ദിമി ഇപ്പോൾ ഐഎസ്എൽ പത്താം സീസണിൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനാണ്.

നിലവിൽ 13 ഗോളുമായി ദിമി ഒന്നാമനാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പരിസമാപ്‌തിയിലേക്ക് അടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിലാണ്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിൽ ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കുമോ എന്നത് അവർ ഉറ്റു നോക്കുന്നു. ബ്ലാസ്റ്റേഴ്‌സ് പുറത്തായെങ്കിലും ഇക്കാര്യത്തിൽ അവർക്ക് വലിയ പ്രതീക്ഷയുണ്ട്.

ഒഡിഷ പുറത്തായതോടെ ടോപ് സ്‌കോറർ നേട്ടത്തിൽ ദിമിത്രിയോസിനു വെല്ലുവിളി ഉയർത്തുന്നത് രണ്ടു താരങ്ങളാണ്. എഫ്‌സി ഗോവയുടെ നോവ സദൂയിയും മോഹൻ ബഗാന്റെ ജേസൺ കുമ്മിൻസും. പതിനൊന്നു വീതം ഗോളുകളാണ് രണ്ടു താരങ്ങളും നേടിയത്. കുമ്മിൻസിന് ഇനി ഫൈനൽ മാത്രമാണ് ബാക്കിയുള്ളതെങ്കിൽ ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ സദൂയിക്ക് രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്.

ഈ താരങ്ങൾക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇത്തവണ ടോപ് സ്‌കോറർ പട്ടത്തിന് ദിമിത്രിയോസ് അര്ഹനാവും എന്ന് ഉറപ്പാണ്.

എന്റമ്മോ..ഇജ്ജാതി ട്രാൻസ്ഫർ;ഇന്ത്യൻ യുവ താരത്തെ സ്വന്തമാക്കി അമേരിക്കൻ വൻകരയിലെ സൂപ്പർ ക്ലബ്; ഭാഗ്യം കടാക്ഷിച്ചാൽ മെസ്സിക്കെതിരെ പന്ത് തട്ടാൻ ഒരു ഇന്ത്യക്കാരനുണ്ടാവും

പണം കൊണ്ടുള്ള ആറാട്ട്; ഓസ്ട്രേലിയൻ തകർപ്പൻ മുന്നേറ്റ താരത്തിന് വമ്പൻ തുകയുടെ ഓഫർ… ഐഎസ്എലിലേക് സൂപ്പർ താരം വരുന്നു…