in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

എന്റമ്മോ..ഇജ്ജാതി ട്രാൻസ്ഫർ;ഇന്ത്യൻ യുവ താരത്തെ സ്വന്തമാക്കി അമേരിക്കൻ വൻകരയിലെ സൂപ്പർ ക്ലബ്; ഭാഗ്യം കടാക്ഷിച്ചാൽ മെസ്സിക്കെതിരെ പന്ത് തട്ടാൻ ഒരു ഇന്ത്യക്കാരനുണ്ടാവും

ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യമാകുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്ന് നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ മുന്നേറ്റ താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യമാകുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്ന് നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ മുന്നേറ്റ താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തിരിക്കുകയാണ്.

25 കാരനായ എഡ്മണ്ട് ഈ ഐ ലീഗ് സീസണിൽ 12 ഗോളുകൾ നേടി ആരാധക ശ്രദ്ധ നേടിയ താരമാണ്. ആ താരത്തെയാണ് ഇപ്പോൾ കാനഡയിലെ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവ സ്വന്തമാക്കിയിരിക്കുന്നത്. കായിക മാധ്യമമായ ദി ബ്രിഡ്ജ് ഇക്കാര്യം റിപോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് അത്ലറ്റികോ ഒട്ടാവോ. നിലവിൽ ഇന്റർ കാശിയുമായും അത്ലറ്റികോ മാഡ്രിഡ് നല്ലൊരു ബന്ധം പുലർത്തുന്നുണ്ട്. ഈ ബന്ധമാണ് എട്മുണ്ടിനെ കാനഡയിലെത്തിച്ചത്.

നിലവിൽ കാനേഡിയൻ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരാണ് അത്ലറ്റികോ ഒറ്റവോ. ഈ സീസണിൽ കനേഡിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരാവുകയോ, കാനേഡിയൻ പ്രീമിയർ ലീഗ് ഷീൽഡോ നേടാൻ ഒട്ടാവോയ്ക്ക് കഴിഞ്ഞാൽ അടുത്ത സീസണിൽ അവർക്ക് കോൺകാഫ് ചാമ്പ്യൻസ് കപ്പിൽ കളിക്കാനാവും.

ഇതേ സീസണിൽ മേജർ ലീഗ് സോക്കറിൽ ഇന്റർമിയാമി ചാമ്പ്യന്മാരാവുകയോ, എൽഎൽഎസ് ലീഗ് കപ്പിൽ ചാമ്പ്യന്മാരാവുകയോ ചെയ്‌താൽ ഇന്റർ മിയാമിക്കും അടുത്ത സീസണിൽ കോൺകാഫ് ചാമ്പ്യൻസ്ലീഗ് കളിക്കാനാവും. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിൽ ആയതിനാൽ ഇതിനുള്ള സാധ്യതകൾ ഏറെയാണ്.അങ്ങനെയങ്കിൽ ഭാഗ്യം കൂടി പിന്തുണച്ചാൽ മെസിയുടെ ഇന്റർ മിയാമിയോട് അത്ലറ്റികോ ഒട്ടാവോയ്ക്ക് കളിക്കാനാവും. വീണ്ടും ഭാഗ്യം കടാക്ഷിച്ചാല് എട്മുണ്ടിനും ചിലപ്പോൾ ആ മത്സരത്തിൽ ഭാഗമാവാൻ സാധിച്ചേക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ ഫുട്ബോളിന് അതൊരു വമ്പൻ നാഴികകല്ലാവും.

ആശാൻ പിന്നാലെ പ്രബീർ ദാസും ,പ്രീതം കോട്ടലും ടീം വിടുന്നൂ

സങ്കട കടലിലും;ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത ദിമി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമൻ.❤️‍🔥😍