in , , ,

OMGOMG CryCry AngryAngry LOVELOVE LOLLOL

പണം കൊണ്ടുള്ള ആറാട്ട്; ഓസ്ട്രേലിയൻ തകർപ്പൻ മുന്നേറ്റ താരത്തിന് വമ്പൻ തുകയുടെ ഓഫർ… ഐഎസ്എലിലേക് സൂപ്പർ താരം വരുന്നു…

MELBOURNE, AUSTRALIA - APRIL 29: Jamie Maclaren of Melbourne City gestures during the A-League match between Melbourne City FC and the Newcastle Jets at AAMI Park, on April 29, 2021, in Melbourne, Australia. (Photo by Robert Cianflone/Getty Images)

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റി ക്യാപ്റ്റൻ ജാമി മക്ലറൻ എ-ലീഗ് വിടുകയാണ്. താരം ഇനി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ചേക്കേറും എന്നാണ് റിപ്പോർട്ടുകൾ.

ഓസ്ട്രേലിയൻ മാധ്യമ്മായ “ദി ഡെയിലി ടെലെഗ്രാഫ്” ആണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. പക്ഷെ താരം ഏത് ഇന്ത്യൻ ക്ലബ്ബിലേക്കാണ് വരുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. 30ക്കാരൻ മെൽബൺ സിറ്റി കരാർ പുതുക്കാനുള്ള ഓഫർ നൽകിയിരുന്നെകിലും ഐഎസ്എൽ ക്ലബ്ബിൽ നിന്നുള്ള ലാഭക്കരമായ ഓഫർ വന്നതോടെ അത് സ്വീകരിക്കുകയായിരുന്നു.

2019 മുതൽ താരം മെൽബൺ സിറ്റിക്ക്‌ വേണ്ടിയാണ് കളിക്കുന്നത്. താരം ക്ലബ്ബിനായി 141 മത്സരങ്ങൾ നിന്ന് 103 ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും മികച്ചൊരു സൈനിങ് തന്നെയാണ് ഇത്.

ചില അഭ്യൂഹങ്ങൾ വരുന്നത് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ്. വരും ദിവസങ്ങളിൽ ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

സങ്കട കടലിലും;ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത ദിമി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമൻ.❤️‍🔥😍

ഞെട്ടാൻ തയ്യാറായിക്കോളു..ഗോളടി യന്ത്രം ഐഎസ്എല്ലിലെത്തുന്നു