in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഞെട്ടാൻ തയ്യാറായിക്കോളു..ഗോളടി യന്ത്രം ഐഎസ്എല്ലിലെത്തുന്നു

എ ലീഗിലെ ഗോളടി യന്ത്രം ഐഎസ്എല്ലിലെത്തുന്നു. നിലവിൽ ഓസ്‌ട്രേലിയൻ ലീഗിലെ മെൽബൺ സിറ്റിയ്ക്ക് വേണ്ടി കളിക്കുന്ന മുന്നേറ്റ താരം ജാമി മക്ലാരനാണ് ഐഎസ്എല്ലിലേക്ക് എത്തുന്നത്. താരവുമായി ചില ഐഎസ്എൽ ക്ലബ്ബുകൾ ചർച്ച നടത്തിയതായാണ് റിപോർട്ടുകൾ.

എ ലീഗിൽ അഞ്ച് തവണ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് 30 കാരനായ മക്ലാരൻ. 2016–17, 2019–20, 2020–21, 2021–22, 2022-23 സീസണുകളിലാണ് മക്ലാരൻ ഗോൾഡൻ ബൂട്ട്ജേതാവായത്.

30 കാരനായ മക്ലാരൻ 2019 മുതൽ മെൽബൺ സിറ്റി എഫ്സിയുടെ താരമാണ്. അവർക്ക് വേണ്ടി 141 മത്സരങ്ങളിൽ നിന്നും 103 ഗോളുകൾ താരം നേടിയിട്ടുണ്ട്. സിറ്റി ഗ്രൂപ്പിന്റെ കരാറിലുള്ള താരമായതിനാൽ മക്ലാരൻ മുംബൈ സിറ്റി എഫ്സിയിലേക്ക് വരാനുള്ള സാധ്യതകളും ഏറെയാണ്.

ഓസ്‌ട്രേലിയക്കാരനായ താരം ഓസിസ് ക്ലബ്ബുകൾക്ക് പുറമെ ജർമൻ, സ്‌കോട്ടിഷ് ലീഗുകളിലും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ വിവിധ ഐജ് ഗ്രൂപ്പുകളിലും താരം കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ദേശീയ ടീമിനായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. എ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ് ജാമി.

പണം കൊണ്ടുള്ള ആറാട്ട്; ഓസ്ട്രേലിയൻ തകർപ്പൻ മുന്നേറ്റ താരത്തിന് വമ്പൻ തുകയുടെ ഓഫർ… ഐഎസ്എലിലേക് സൂപ്പർ താരം വരുന്നു…

ഗോവക്കായി അവസാന മത്സരം കളിച്ചു ഗോൾഡി യന്ത്രം ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ❤️‍🔥