in

LOVELOVE OMGOMG LOLLOL AngryAngry CryCry

“മെസ്സിയെ ഞാൻ കൂടുതൽ നന്നായി കാണുന്നുണ്ട്” -മെസ്സിയെ പറ്റി മനസ്സ് തുറന്ന് PSG സൂപ്പർ താരം

“ഞാൻ ലിയോയെ കൂടുതൽ നന്നായി അടുത്ത് കാണുന്നു, ആദ്യ മാസങ്ങൾ ബുദ്ധിമുട്ടായിരുന്നു, പെട്ടെന്നുള്ള മാറ്റം സങ്കീർണ്ണമായിരുന്നു, പക്ഷെ ഇന്ന് ഞാൻ മെസ്സിയെ നന്നായി കാണുന്നു, ഒരുപാട് ആഗ്രഹത്തോടെ, മെസ്സി ഇതുപോലെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലിയോ മെസ്സി പന്തുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്ന് ഞാൻ കരുതുന്നു, അത് സാധാരണ സ്പർശനങ്ങളോ താളത്തിലെ മാറ്റങ്ങളോ ആകട്ടെ, ലിയോ മെസ്സിക്ക് കളിയിൽ അങ്ങനെ തോന്നുന്നുവെങ്കിൽ, ഞങ്ങൾക്ക് എല്ലാം വളരെ എളുപ്പമാണ്.”

Messi in PSG and Argentina

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സി തന്റെ പുതിയ ടീമായ പാരിസ് സെന്റ് ജർമയിനുമായും, പാരിസിലെ ജീവിതവുമായും പൊരുത്തപ്പെട്ടു വരികയാണ്, പിസ്ജി ടീമിലെ സഹതാരങ്ങൾ, ആരാധകർ തുടങ്ങിയവരെല്ലാം താരത്തിനെ വളരെയധികം സ്നേഹിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ESPN അർജന്റീനയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ, പിസ്ജിയുടെ അർജന്റീന സൂപ്പർ താരം ലിയാൻഡ്രോ പരേഡസ്, ഒരു പുതിയ ക്ലബ്ബിലേക്ക് മാത്രമല്ല, വ്യത്യസ്തമായ ഒരു ജീവിത അന്തരീക്ഷത്തിലേക്കുള്ള ലയണൽ മെസ്സിയുടെ മാറ്റത്തിൽ നിന്ന് താൻ കാണുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.

Messi in PSG and Argentina

“ഡി മരിയ, മെസ്സി എന്നിവരുമായി ഞാൻ നന്നായി ഇടപഴകുന്നുണ്ട്, ഞങ്ങളുടെ കുടുംബങ്ങളുമായി പരസ്പരം ഞങ്ങൾ ഇടക്ക് ഒത്തുചേരുന്നുമുണ്ട്, ഞങ്ങൾ ഒരുമിച്ച് സ്കൂളിലെ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കാൻ പോകുകയുമെല്ലാം ചെയ്യുന്നു. “

“ഞാൻ ലിയോയെ കൂടുതൽ നന്നായി അടുത്ത് കാണുന്നു, ആദ്യ മാസങ്ങൾ ബുദ്ധിമുട്ടായിരുന്നു, പെട്ടെന്നുള്ള മാറ്റം സങ്കീർണ്ണമായിരുന്നു, പക്ഷെ ഇന്ന് ഞാൻ മെസ്സിയെ നന്നായി കാണുന്നു, ഒരുപാട് ആഗ്രഹത്തോടെ, മെസ്സി ഇതുപോലെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “

“ലിയോ മെസ്സി പന്തുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്ന് ഞാൻ കരുതുന്നു, അത് സാധാരണ സ്പർശനങ്ങളോ താളത്തിലെ മാറ്റങ്ങളോ ആകട്ടെ, ലിയോ മെസ്സിക്ക് കളിയിൽ അങ്ങനെ തോന്നുന്നുവെങ്കിൽ, ഞങ്ങൾക്ക് എല്ലാം വളരെ എളുപ്പമാണ്.” – പരേഡസ് പറഞ്ഞു.

ഫ്രഞ്ച് ലീഗിൽ പ്രതീക്ഷിച്ചത്ര ഫോമിലേക്ക് ഉയരാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടില്ലെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ പിസ്ജിക്ക് വേണ്ടി മിന്നും പ്രകടനമാണ് ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സി കാഴ്ച വെക്കുന്നത്, വൈകാതെ തന്നെ ഫ്രഞ്ച് ലീഗിലും ലയണൽ മെസ്സി തന്റെ മായാജാലം പുറത്തെടുക്കുമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു.

വീണ്ടും രക്ഷകനായി വിഷ്ണു വിനോദ് (100*)! കേരളത്തിന് ത്രില്ലിങ് ജയം!

PSG പരിശീലകന് ഒന്നും എളുപ്പമല്ല, കാരണം തുറന്ന് പറഞ്ഞു PSG സൂപ്പർ താരം…