ലോക ഫുട്‍ബോൾ ചാമ്പ്യന്മാരായ അർജന്റീനയും ഇന്ത്യയും തമ്മിൽ ഒരു അടിപൊളി മത്സരത്തിന് സാധ്യതകൾ ഒത്തുവന്നപ്പോൾ ഇന്ത്യൻ ഫുട്‍ബോൾ പിന്മാറി.
ഇത്തവണത്തെ ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ ഇന്ത്യയിൽ സഹൃദ മത്സരങ്ങൾക്കാണ് അർജന്റീന പദ്ധതി ഇട്ടിരുന്നത് അർജന്റീനക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ വലിയ താല്പര്യമായിട്ടാണ് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ അറിയിച്ചത്.
അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്നോട്ടു വച്ചത്. പ്രതിഫലമായി പക്ഷേ 40-50 കോടിയോളം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്.
ചെറിയ കാലയളവില്‍ ഇത്രത്തോളം വലിയ തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ ഓഫര്‍ സ്വീകരിക്കാതെ ഇരുന്നത്.
മെസ്സിയുടെ അർജന്റീനക്ക് കൂടുതൽ ഫാൻസുള്ള കേരളത്തിലെ ഫുട്‍ബോൾ പ്രേമികൾക്ക് എല്ലാം ഇത്തരത്തിൽ ഒരു മത്സരത്തിന് ഇന്ത്യ സമ്മതം അറിയിച്ചിരുന്നെകിൽ ഒരു ചരിത്ര നിമിഷമായിരുന്നു.