in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഫോറിൻ താരത്തിന് പകരം ബ്ലാസ്റ്റേഴ്സിൽ നിന്നും സഹലിനെ റാഞ്ചാൻ ഐഎസ്എൽ ക്ലബ്ബിന്റെ ശ്രമം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങുന്നതിനു മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടേത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങുന്നതിനു മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടേത്.

ട്രാൻസ്ഫർ വാർത്തകൾ നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി താരമായ സഹൽ അബ്ദുസമദിന്റെ ഭാവിയെ സംബന്ധിച്ച് നിലവിൽ ഒരു വ്യക്തത വന്നിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ തുടരാനാണ് സാധ്യതയെങ്കിലും ഐഎസ്എലിലെ വമ്പൻ ടീമുകൾ പണം വീശിയെറിഞ്ഞു വാങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ ട്രാൻസ്ഫർ സാധ്യതകളും തുറക്കപ്പെടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ കളിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, മുംബൈ സിറ്റി എഫ്സി, ചെന്നയിൻ എഫ്സി തുടങ്ങിയ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും സഹലിനെ സ്വന്തമാക്കാൻ വേണ്ടി രംഗത്ത് വന്നിരിക്കുന്നത്.

മൂന്നു കോടിയിലേറെ രൂപ ട്രാൻസ്ഫർ ഫീ ഇനത്തിൽ ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നതിനാൽ ഇത്രയും വലിയൊരു തുക മുടക്കി സ്വന്തമാക്കാൻ കഴിവുള്ള ടീമുകളാണ് മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും. റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ടീമിലെത്തിക്കാൻ നോട്ടമിട്ട താരങ്ങളിൽ ഒരാളാണ് സഹൽ.

മിഡ്‌ഫീൽഡിൽ കളി മെനയാനും മുന്നോട്ട് കുതിക്കാനും കഴിവുള്ള ഇന്ത്യയിലെ മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായ സഹലിനെ ടീമിലെ വിദേശ മധ്യനിരക്കാർക്ക് പകരമായി കൊണ്ടുവരാനാണ് മോഹൻ ബഗാന്റെ പ്ലാനുകൾ. എന്നാൽ സഹലിനെ സ്വന്തമാക്കണമെങ്കിൽ വലിയൊരു കടമ്പ തന്നെ ഐഎസ്എൽ ടീമുകൾക്ക് കടക്കേണ്ടി വരും.

മെസ്സിയുടെ അർജന്റീന കേരളത്തിലോ കൊൽക്കത്തയിലോ കളിച്ചേനെ ഇന്ത്യ പിന്മാറി

അൽവാരോയുടെ കാര്യത്തിൽ ട്വിസ്റ്റ്‌?താരം ബ്ലാസ്റ്റേഴ്സിൽ വരാനുള്ള സാധ്യതകൾ ഇതാ..