ഓസീസിനെതിരെ മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് അടുത്ത മത്സരം ഏറെ നിർണായകമാണ്. രണ്ടാം ടി20 യിൽ ഇന്ത്യൻ നിരയിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപോർട്ടുകൾ. വെള്ളിയാഴ്ച രാത്രി നാഗ്പൂരിലാണ് അടുത്ത മല്‍സരം. ആദ്യ മത്സരത്തിൽ ഇന്ത്യയെ നിരാശയിലാക്കിയത് ബൗളിംഗ് നിരയായിരുന്നു. അതിനാൽ തന്നെ ബൗളിംഗ് നിരയിൽ വലിയ അഴിച്ചു പണികളുണ്ടാവും. രണ്ടാം ടി20 യിൽ ഇന്ത്യൻ നിരയിൽ സാധ്യതയുള്ള 3 മാറ്റങ്ങൾ നോക്കാം.
ചഹൽ
ആദ്യ മത്സരത്തിൽ ഒരു ഇമ്പാക്ട് പോലും ഉണ്ടാക്കാത്ത താരമാണ് യുസ്‌വേന്ദ്ര ചഹാൽ. 3.2 ഓവറുകള്‍ എറിഞ്ഞ ചഹാൽ 42 റണ്‍സാണ് വിട്ട് നൽകിയത്. നേടിയത് ഒരു വിക്കറ്റും. ഇത്തരത്തിൽ ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ചഹാലിന് പകരം മികച്ച ഇക്കോണി റേറ്റുമുള്ള ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
ഭുവനേശ്വർ കുമാർ
ഒരു കാലത്ത് ഇന്ത്യയുടെ ന്യൂ ബൗളറും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുമായ ഭുവനേഷ്വർ കുമാർ ഇപ്പോൾ പ്രതാപ കാലത്തിന്റെ നിഴലിലാണ്. കഴിഞ്ഞ മത്സരത്തിൽ 19ാം ഓവറില്‍ 16 റണ്‍സാണ് ഭൂവി വിട്ട് നൽകിയത്. ഏഷ്യ കപ്പ് മുതലേ ഭൂവി ഡെത്ത് ഓവറുകളിൽ പരാജയമായിരുന്നു. ഓസീസിനെതിരെയും ഡെത്ത് ഓവറിൽ മികവ് കാട്ടാൻ സാധിക്കാത്തതോടെ ഭൂവിക്ക് നേരെ വിമർശനവും ഉയർന്നു.
രണ്ടാം ടി20 യിൽ ഭൂവിക്ക് പകരം ദീപക് ചഹർ ആദ്യ ഇലവനിലെത്തും. ന്യൂബോളില്‍ മികച്ച രീതിയിൽ പന്തെറിയുന്ന ചഹാർ ഡെത്ത് ഓവറുകളിൽ വിജയിക്കുമോ ഇല്ലയോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്.
ഉമേഷ് യാദവ്
നീണ്ട നാളുകൾക്കു ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഉമേഷ് യാദവിന് ആദ്യ മത്സരത്തിൽ കാര്യമായി എന്നും ചെയ്യാൻ സാധിച്ചില്ല. ഒരുപാട് താരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ ഉമേഷ് യാദവിന് എന്ത് കൊണ്ട് അവസരം നൽകി എന്നതും വ്യക്തമല്ല. മോശം ഫോമിലുള്ള ഉമേഷിന് പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളത്തിലിറങ്ങും. പരിക്കിനെ തുടർന്ന് ഏഷ്യ കപ്പ് നഷ്‌ടമായ ബുമ്രയ്ക്ക് ആദ്യ മത്സരത്തിൽ വിശ്രമം നൽകിയിരുന്നു. എന്നാൽ നിർണായകമായ രണ്ടാം മത്സരത്തിൽ ബുംറയെ ഇറക്കിയേ മതിയാവൂ