in , ,

ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം ഡബിൾ സൂപ്പർ ഓവറിൽ; ഇന്ത്യയുടെ ഇജ്ജാതി തിരിച്ചുവരവ്, രോഹിതിന് സെഞ്ച്വറി… ഈ മത്സരം കാണാത്തവർക്ക് നഷ്ടം.. ഹൈലൈറ്റ്സ് ഇതാ

ഇന്ത്യ അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയിച്ച് ഇന്ത്യ. 212 എന്ന സ്കോർ ലക്ഷ്യംവെച്ച് പിന്തുടരാൻ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസായിരുന്നു. എന്നാൽ 18 റൺ എടുക്കാനെ അഫ്ഗാനിസ്ഥാൻ കഴിഞ്ഞുള്ളു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാൻ 16 റൺസായിരുന്നു എടുത്തിയിരുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും 16 റൺസേ എടുക്കാൻ കഴിഞ്ഞുള്ളു. ഇതോടെ മത്സരം വീണ്ടും സൂപ്പർ ഓവറിലേക്ക്.

ഈ പ്രാവിശ്യം ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ വെറും 11 റൺസ് എടുക്കാനെ കഴിഞ്ഞുള്ളായിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർ ബിഷ്നോയ് മാജിക്കിൽ മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ മൂന്ന് പന്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇതോടെ വെറും ഒരു റൺസ് എടുക്കാൻ കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 10 റൺസിന്റെ ജയം സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക്‌ ആദ്യ ഓവറുകളിൽ തന്നെ നാല് വിക്കെറ്റുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നെ അങ്ങോട്ട് കണ്ടിയിരുന്നത് ഇന്ത്യയുടെ വമ്പൻ തിരിച്ചുവരവാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും റിങ്കു സിംഗിന്റെയും ആറാട്ട് തന്നെയായിരുന്നു എന്ന് പറയണം.

69 പന്തിൽ എട്ടു സിക്സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 121 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. മറുഭാഗത്ത്‌ റിങ്കു 69 റൺസെടുത്തു. അഫ്ഗാനിസ്ഥാനും ആദ്യ മുതലെ മികച്ച രീതിയിൽ ബാറ്റ് ചെയ്തെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയ സഞ്ജു സാംസൺ ഒരു റൺ പോലും എടുക്കാൻ കഴിഞ്ഞില്ല. മത്സരം കാണാനുള്ള ലിങ്കിതാ….

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ തന്റെ പ്രീയ സുഹൃത്താരാണ്?? വെളിപ്പെടുത്തലുമായി മുന്നേറ്റ താരം ക്വാം പെപ്ര…

രാജ്യത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരം🔥പുരസ്‌കാരം കിട്ടുമെന്ന പ്രതീക്ഷയിൽ ആരാധകർ😍🔥