ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നടത്തിയ വിദേശ സൈനിങ്ങായ യൂറോപ്യൻ താരം ഫെഡർ സെർനിച് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
യൂറോപ്യൻ നാഷണൽ ടീമായ ലിത്വനിയയുടെ നായകനായ ഫെഡർ ഇവാനോവിച് സെർനിച് എന്ന 32 വയസ്സുകാരനായ മുന്നേറ്റ നിര താരം 2012 മുതൽ യൂറോപ്യൻ നാഷണൽ ടീമിന് വേണ്ടി തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.
യുവേഫ യൂറോ യോഗ്യത മത്സരങ്ങൾ, ലോകകപ്പ് യോഗ്യത മത്സരങ്ങൾ എന്നിവയിലെല്ലാം യൂറോപ്പിലെ പ്രമുഖ ടീമുകളെ നേരിട്ട പരിചയവും ഫെഡറിനുണ്ട്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരമായ ഫെഡർ സെർനിച് ഇത്തവണത്തെ ലിത്വാനിയൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. നോമിനേഷൻ ചെയ്യപ്പെട്ട താരങ്ങളിൽ നിന്നും ദേശീയ ടീം നായകൻ വിജയിക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നത്.