in ,

LOVELOVE CryCry AngryAngry OMGOMG LOLLOL

ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിനെ പോലെയാകും🥵 എന്ത് വില കൊടുത്തിട്ടാണേലും വിട്ടുകളയരുത്🔥

കോടികണക്കിന് വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും തിരികെ ശുഭമറുപടി നൽകുവാൻ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഖത്തറിന്റെ മണ്ണിൽ എ എഫ് സി ഏഷ്യൻ കപ്പിലെ രണ്ടാമത്തെ പോരാട്ടത്തിന് ഇറങ്ങുകയാണ്.

കോടികണക്കിന് വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കും തിരികെ ശുഭമറുപടി നൽകുവാൻ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഖത്തറിന്റെ മണ്ണിൽ എ എഫ് സി ഏഷ്യൻ കപ്പിലെ രണ്ടാമത്തെ പോരാട്ടത്തിന് ഇറങ്ങുകയാണ്.

ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തിന് ഇന്ത്യയുടെ എതിരാളികൾ ഉസ്ബകിസ്ഥാനാണ്. ഗ്രൂപ്പിൽ ആദ്യം മത്സരം വളരെ ശക്തരായ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കുക വളരെ പ്രധാനമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ ആയാൽ ക്വാർട്ടർ ഫൈനലിലേക്കുള്ള പകുതി ദൂരം ഇന്ത്യ പിന്നിട്ടു എന്നാണ് അർത്ഥം.

ഇന്ത്യയുടെ മത്സരം നടക്കുന്നതിനു മുൻപായി ഓസ്ട്രേലിയ vs സിറിയ മത്സരം അരങ്ങേറുന്നുണ്ട്. ഈ മത്സരത്തിൽ സിറിയ പരാജയപ്പെടണം എന്നാണ് ഇന്ത്യൻ ആരാധകരുടെ ആഗ്രഹം. എങ്കിൽ മാത്രമേ ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് അടുത്ത മത്സരം സമനിലയെങ്കിലും നേടി ക്വാർട്ടർ ഫൈനലിൽ ഇടം നേടാനാവൂ.

ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യക്ക് തീർച്ചയായും വളരെ പ്രധാനപ്പെട്ട പോരാട്ടമാണ് ഉസ്ബെകിസ്താനുമായുള്ളത്, അതിനാൽ ഈ മത്സരത്തിൽ പരാജയപ്പെടുവാൻ ആഗ്രഹിക്കുന്നില്ല. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം ജിയോ സിനിമ, സ്പോർട്സ് 18 ചാനലുകളിൽ തത്സമയം കാണാം.

രാജ്യത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരം🔥പുരസ്‌കാരം കിട്ടുമെന്ന പ്രതീക്ഷയിൽ ആരാധകർ😍🔥

ഇങ്ങേര് പൊളിക്കും; ഇന്ത്യൻ ഫുട്ബാളിനെ മാറ്റി മറിക്കുന്ന ചെക്ക് തന്ത്രഞ്ജൻ