ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ഘാനിയൻ മുന്നേറ്റ താരം ക്വാം പെപ്ര.
സീസൺന്റെ തുടക്ക മത്സരങ്ങളിൽ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ ആറ് ഏഴ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെക്കുന്നത്. നിലവിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങൾ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.
ഇപ്പോളിത താരം തന്റെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ തന്റെ പ്രീയ സുഹൃത്താരാണ് വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന രസക്കരമായ പരിപാടിയായ രാപിട് ഫയർ വിത് പെപ്രയെന്ന പരിപാടിയിലാണ് താരം തന്റെ പ്രീയ സുഹൃത്താരാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന ജപ്പാനീസ് മധ്യനിര താരമായ ഡെയ്സുകെ സകായെയാണ് പെപ്ര തന്റെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ തന്റെ പ്രീയ സുഹൃത്തായി തിരെഞ്ഞെടുത്തിയിരിക്കുന്നത്.
Kwame Peprah picked Daisuke Sakai as his best friend in Blasters camp ? #KBFC pic.twitter.com/KKTNjLXgmm
— KBFC XTRA (@kbfcxtra) January 17, 2024