ഐഎസ്എല്ലിലും ഐ ലീഗിലും രാജ്യത്തെ മാറ്റനേകം പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിലും നിരവധി വിദേശ താരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഫുട്ബോളിൽ ഇത് വരെ ഒരു റഷ്യൻ താരം കളിച്ചിട്ടില്ല.
ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോളിൽ പന്ത് തട്ടാൻ ഒരു റഷ്യൻ താരമെത്തുകയാണ്. ഐ ലീഗ് ക്ലബ്ബായ മൊഹമ്മദൻസ് എസ്സിയാണ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്ക് ആദ്യമായി ഒരു റഷ്യൻ താരത്തെ കൊണ്ട് വരുന്നത്.
28 കാരനായ യെവ്ഗെനി കൊസ്ലോവ് എന്ന മുന്നേറ്റതാരത്തെയാണ് മൊഹമ്മദൻസ് സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണ ഐ ലീഗ് കിരീടം നേടി ഐഎസ്എൽ പ്രവേശനം ലക്ഷ്യം വെയ്ക്കുന്ന ടീം കൂടിയാണ് മൊഹമ്മദൻസ്.
കസാക്കിസ്ഥാൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് എഫ്സി അത്രേയുവിൽ നിന്നാണ് ഈ 28 കാരനെ കൊൽക്കത്തൻ ക്ലബ് തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്.
നേരത്തെ റഷ്യൻ പ്രഥമ ഡിവിഷനിലും കളിച്ച താരം കൂടിയാണ് കൊസ്ലോവ്.റൈറ്റ് വിംഗ്, ലെഫ്റ്റ് വിംഗ് എന്നിവയാണ് താരത്തിന്റെ പ്രധാന പൊസിഷൻ.