ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഇന്ത്യ ഇന്ന് നേരിടും. ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.
സെമി ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. എന്നാൽ നിർണായക്കരമായ പോരാട്ടത്തിൽ ഇന്ത്യയുടെ രണ്ട് തകർപ്പൻ താരങ്ങൾ കളിക്കില്ല.
വിങ്ങർ ലാലിയൻസുവാല ചാങ്‌തെയും ഗോൾകീപ്പർ അമ്രീന്ദർ സിങ്ങിനുമായിരിക്കും ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരം നഷ്ടമാക്കുക. ഇതിൽ ഗുർപ്രീത് സിംഗ് ഒന്നാം ഗോൾകീപ്പറുള്ളത് കൊണ്ട് തന്നെ അമ്രീന്ദർ സിങ്ങിന്റെ നഷ്ടം ഇന്ത്യക്ക് വലിയൊരു തിരച്ചടിയാവില്ല.
? | Winger Lallianzuala Chhangte and goalkeeper Amrinder Singh will miss the match against Uzbekistan on 18th (tomorrow); both the players were absent from the training session. [@Neeladri_27, @sportstarweb] #IndianFootball pic.twitter.com/dFbIBqtt6v
— 90ndstoppage (@90ndstoppage) January 17, 2024
എന്നാൽ ചാങ്‌തെയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യയുടെ മുന്നേറ്റ നിരയുടെ കുന്തമുന തന്നെ താരമാണ് എന്ന് തന്നെ പറയണം. ഓസ്ട്രേലിയായുള്ള മത്സരത്തിൽ താരം മാത്രമായിരുന്നു മുന്നേറ്റ നിരയിൽ മികച്ചതായി കളിച്ചിരുന്നുള്ളു.
എന്തിരുന്നാലും എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഒട്ടേറെ പ്രതിക്ഷയോടെയാണ് ഇന്നത്തെ മത്സരം നോക്കി കാണുന്നത്. മത്സരം തത്സമയം ജിയോ സിനിമയിലും, സ്പോർട്സ് 18ലും കാണാം.