ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ കരുത്തന്മാരായ ഓസ്ട്രേലിയോട് എത്തിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത് . മത്സരത്തിൽ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതാണ് ഇന്ത്യക്ക് തിരച്ചടിയായത്.
നിറഞ്ഞ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം നടന്നത്. മത്സരം കാണാനായി ഒട്ടേറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇന്റർനാഷണൽ ഗോൾകീപ്പർ അമരീന്ദർ സിംഗ്.
“ഏഷ്യയിൽ ഞങ്ങൾ കളിക്കുമ്പോഴെല്ലാം ഇന്ത്യൻ ഫുട്‌ബോൾ ആരാധകരും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും അവിടെയുണ്ടാക്കും. അതുകൊണ്ടാണ് ഞങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുന്നത്. ഒരു എവേ മത്സരം കളിക്കുന്നതായി ഞങ്ങൾക്ക് തോന്നാറില്ല.” എന്നാണ് അമരീന്ദർ സിംഗ് പറഞ്ഞത്.
Amrinder Singh ?️ "In Asia whenever we play manjappada fans & Indian football fans are there; that's why we perform better and better. We never had felling thag we are playing away from the home" #KBFC pic.twitter.com/UzwqtFGBNz
— KBFC XTRA (@kbfcxtra) January 17, 2024
വ്യാഴാഴ്ച രാത്രി എട്ട് മണിക് ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പിലെ രണ്ടാം മത്സരം. സെമി ഫൈനൽ യോഗ്യത ഉറപ്പിക്കാൻ ഇന്ത്യക്ക് ഉസ്ബെക്കിസ്ഥാനെതിരായ മത്സരം അതി നിർണായക്കരമാണ്.