T20 വേൾഡ് കപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. തങ്ങളുടെ ആദ്യ മത്സരത്തിൽ ജൂൺ 5ന് രാത്രി 8 മണിക്ക് ഇന്ത്യ അയർലൻഡിനെ നേരിടും. ന്യൂയോർക്കിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക.
നിലവിൽ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് BCCI മികച്ചൊരു സ്‌ക്വാഡ് തന്നെയാണ് വേൾഡ് കപ്പിനായി നൽകിയിരിക്കുകന്നത്. നമ്മുക്ക് ഇനി അയർലൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ സാധ്യത ലൈനെപ്പ് എങ്ങനെയായിരിക്കും നോക്കാം.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ സാധ്യത ലൈനെപ്പ് ഇങ്ങനെയായിരിക്കും. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷാബ് പന്ത് (WK), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് /അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്.
വരുന്ന റിപ്പോർട്ടുകൾ എല്ലാം മലയാളി താരം സഞ്ജു സാംസണ് തിരച്ചടിയാണ്. സഞ്ജു ആദ്യ മത്സരത്തിൽ തന്നെ കളിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
എന്തിരുന്നാലും വളരെയധികം പ്രതിക്ഷയൊടെയാണ് ആരാധകർ ഇന്ത്യയുടെ ആദ്യ മത്സരത്തെ നോക്കി കാണുന്നത്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് വഴിയും ഹോട്സ്റ്റാർ വഴിയും തത്സമയം വീക്ഷിക്കാം.