ടി20 ലോകകപ്പില്‍ നാളെ അയര്‍ലന്‍ഡിനെ നേരിടുകയാണ്. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരം ഇന്ത്യയുടെ ലോകകപ്പ് യാത്രയ്ക്കുള്ള ആദ്യ മത്സരമാണ്. ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ സാധ്യത ഇലവനെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാർ. ലോകകപ്പ് വേദികളില്‍ ഇന്ത്യന്‍ ടീമിനെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകനാണ് വിമൽ കുമാർ എന്നത് അദ്ദേഹത്തിൻറെ റിപ്പോർട്ടിന് വിശ്വസ്തത വർധിപ്പിക്കുന്നു.
ഓപ്പണിംഗില്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയാവും ഇറങ്ങുകയെന്നാണ് വിമൽ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ച അപ്‌ഡേറ്റ്. ആദ്യ മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ
മൂന്നാം നമ്പറില്‍ റിഷഭ് പന്ത് കളിക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇറങ്ങുമ്പോള്‍ ശിവം ദുബെ ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തും.
ALSO READ; കിടിലൻ സിക്സർ; പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മ രിച്ച് ബാറ്റർ; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്
രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുക.ബാറ്റിംഗ് കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിന് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കും. സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത് സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തും.
ALSO READ: അയർലാൻഡിനെതിരെ സഞ്ജു ആദ്യ ഇലവനിൽ ഇടം നേടുമോ? സാധ്യതകൾ ഇങ്ങനെ….
സ്പെഷലിസ്റ്റ് പേസര്‍മാരായി ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ഇറങ്ങുകയെന്നും വിമല്‍കുമാര്‍ വീഡിയോയില്‍ പറഞ്ഞു.