ടർഫിൽ ക്രിക്കറ്റ് കളിക്കവെ യുവാവ് കുഴഞ്ഞ് വീണ് മ രിച്ചു. മുംബൈയിലെ മീരാ റോഡിലാണ് ദാരുണസംഭവം. സംഭവത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ALSO READ: അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ
മുംബൈയിലെ കാഷിമീര ടർഫിൽ ഒരു സ്ഥാപനം അവരുടെ ജീവനക്കാർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലാണ് സംഭവം. അണ്ടർ ആം ക്രിക്കറ്റ് മാച്ചാണ് ടർഫിൽ സംഘടിപ്പിച്ചിരുന്നത്. മത്സരത്തിൽ യുവാവ് ഒരു സിക്സർ അടിക്കുകയും അടുത്ത പന്ത് നേരിടുന്നതിന് മുമ്പ് കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഉടൻ തന്നെ സഹതാരങ്ങൾ ഓടിയെത്തി യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ യുവാവ് മ രണപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ; ആ ജേഴ്‌സിട്ട് നിങ്ങൾ ലോകകപ്പ് കളിക്കരുത്; ഉഗാണ്ടയ്ക്കെതിരെ കണ്ണുരുട്ടി ഐസിസി; കാരണമിത്
ഹൃദയാഘാതമാണ് യുവാവിന്‍റെ മ രണകാരണം. സംഭവത്തിൽ കാഷിഗോവൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കഴിഞ്ഞ ജനുവരിയിൽ നോയിഡയിലും ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരു സോഫ്റ്റ് വെയർ എൻജിനിയർ കുഴഞ്ഞ് വീണ് മ രണപ്പെട്ടിരുന്നു.