in , , , ,

CryCry OMGOMG AngryAngry LOVELOVE

‘താങ്ക്യു’ അവസാനിച്ചിട്ടില്ല; ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിടും

അഡ്രിയാൻ ലൂണ, നോഹ സദോയി എന്നീ രണ്ട് വിദേശ താരങ്ങൾ മാത്രമാണ് അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഉറപ്പാക്കിയ വിദേശ താരങ്ങൾ. ഇനി 4 വിദേശ സൈനിംഗുകൾ കൂടി ബ്ലാസ്റ്റേഴ്സിന് പൂർത്തീകരിക്കേണ്ടതുണ്ട്.ബാക്കിയുള്ള 4 വിദേശ സൈനിംഗുകളിൽ മിലോസ് ഡ്രിങ്കിച്ച് ബ്ലാസ്റ്റേഴ്സിൽ തുടർന്നാലും ഇല്ലെങ്കിലും 2 വിദേശ പ്രതിരോധ താരങ്ങൾ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സിലുണ്ടാവും.

അഡ്രിയാൻ ലൂണ, നോഹ സദോയി എന്നീ രണ്ട് വിദേശ താരങ്ങൾ മാത്രമാണ് അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഉറപ്പാക്കിയ വിദേശ താരങ്ങൾ. ഇനി 4 വിദേശ സൈനിംഗുകൾ കൂടി ബ്ലാസ്റ്റേഴ്സിന് പൂർത്തീകരിക്കേണ്ടതുണ്ട്.ബാക്കിയുള്ള 4 വിദേശ സൈനിംഗുകളിൽ മിലോസ് ഡ്രിങ്കിച്ച് ബ്ലാസ്റ്റേഴ്സിൽ തുടർന്നാലും ഇല്ലെങ്കിലും 2 വിദേശ പ്രതിരോധ താരങ്ങൾ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സിലുണ്ടാവും.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് അറബിപ്പണമെത്തുന്നു? പുതിയ നീക്കങ്ങൾക്കുള്ള സൂചനകൾ പുറത്ത്

കൂടാതെ അടുത്ത സീസണിലേക്ക് ഒരു വിദേശ സെന്റർ ഫോർവെർഡ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കാരണം ദിമിയുടെ അഭാവം മറികടക്കണമെങ്കിൽ ഒരു മികച്ച സെൻട്രൽ ഫോർവെർഡ് സൈനിങ്‌ ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.ഇത്തരത്തിൽ അഞ്ച് വിദേശ സൈനിംഗുകളായിരിക്കും ബ്ലാസ്റ്റേഴ്‌സ് നടത്തുക. പിന്നീട് ബാക്കിയുള്ളത് ഒരൊറ്റ വിദേശ സ്പോട്ടാണ്. അതിനാൽ അടുത്ത സീസണിലേക്ക് ചെർണിച്ചിനെയും പെപ്രയും ഒന്നിച്ച് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടുമൊരു ഗ്രീക്ക് താരം?; മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

പുതിയ പരിശീലകന്റെ തീരുമാനവും ഇവിടെ നിർണായകമാവും. അടുത്ത സീസണിലേക്ക് ഒരു വിദേശ മിഡ്ഫീൽഡർ വേണമെന്ന് അദ്ദേഹം തീരുമാനിച്ചാൽ ചെർണിച്ചിനെയും പെപ്രയെയും രണ്ട് പേരെയും ബ്ലാസ്റ്റേഴ്സിന് കൈ വിടേണ്ടി വരും. ഇനി മിഡ്ഫീൽഡർക്ക് പകരം ഒരു മുന്നേറ്റ താരത്തെ നിലനിർത്താനാണ് പരിശീലകൻ ആവശ്യപ്പെടുന്നതെങ്കിൽ പെപ്രയെക്കാൾ ചെർണിച്ചിനായിരികും ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രാധാന്യം കൊടുക്കുക.

ALSO READ: പെപ്രയുടെ കാര്യവും തീരുമാനമായി

2024 മെയ് 31 ന് കരാർ അവസാനിച്ച എല്ലാ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ മെയ് 31 ന് കരാർ അവസാനിക്കുന്നതിൽ ചെർണിച്ചിനെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്ത് ‘താങ്ക്‌യൂ’ പോസ്റ്റ് പങ്ക് വെയ്ക്കാത്തത്. ഇതിലൂടെ താരത്തെ അടുത്ത സീസണിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നവെന്ന് വ്യക്തം. എന്നാൽ താരത്തിന് പുതിയ കരാർ ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടില്ല. അത് പുതിയ പരിശീലകനുമായ ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ താരത്തിന് പുതിയ കരാർ നൽകുകയുള്ളൂ. അത് വരെ ചെർണിച്ച് ബ്ലാസ്റ്റേഴ്സിന്റെ വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഏതായാലും അടുത്ത സീസണിൽ ആരാധകർക്ക് പ്രിയപ്പെട്ട പെപ്ര ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. അല്ലെങ്കിൽ പെപ്രയും ചെർണിച്ചും രണ്ട് പേരും മഞ്ഞക്കുപ്പായത്തോട് വിട പറയും.

ALSO READ: ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

എതിരാളികളുടെ പേടി സ്വപ്‍നം തുടരും; സൂപ്പർ താരത്തിന്റെ കരാർ പുതുക്കാൻ ഐഎസ്എൽ വമ്പന്മാർ…

കിടിലൻ സിക്സർ; പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മ രിച്ച് ബാറ്റർ; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്