in , , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടുമൊരു ഗ്രീക്ക് താരം?; മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബ്ബിനായി 21 കളികൾ നിന്നും 11 ഗോളും 1 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. താരം ഇത് വരെ ഗ്രീക്ക് ക്ലബ്ബുകൾക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്.

ക്ലബ് വിട്ട ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസിന് പകരം ബ്ലാസ്റ്റേഴ്‌സ് ഗ്രീക്കിൽ നിന്ന് തന്നെ ഒരു താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റൂമറുകൾ. കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്ന എക്സ് പ്ലാറ്റ്ഫോമാണ് ഇക്കാര്യം പങ്ക് വെച്ചിരിക്കുന്നത്.

ഗ്രീക്ക് സ്‌ട്രൈക്കർ ജോർജിയസ് മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായാണ് അഭ്യൂഹം. ഗ്രീക്കിലെ രണ്ടാം ഡിവിഷൻ ക്ലബായ ചാനിയയുടെ താരമാണ് മനാലിസ്. 29 കാരനായ താരത്തിന്റെ കരാർ ഇ വർഷം മെയ് 31 ഓട് കൂടി അവസാനിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബ്ബിനായി 21 കളികൾ നിന്നും 11 ഗോളും 1 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. താരം ഇത് വരെ ഗ്രീക്ക് ക്ലബ്ബുകൾക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്.

ALSO READ: 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയായി; ഇനി പ്രഖ്യാപനം മാത്രം…

അതിനാൽ ഗ്രീസിൽ നിന്നും പുറത്തേക്ക് പോകാൻ ആഗ്രഹിച്ചാൽ താരത്തിനുള്ള മികച്ച ഓപ്‌ഷനായിരിക്കും കേരളാ ബ്ലാസ്റ്റേഴ്‌സ്.

ALSO READ: ബ്ലാസ്റ്റേഴ്സിലേക്ക് അറബിപ്പണമെത്തുന്നു? പുതിയ നീക്കങ്ങൾക്കുള്ള സൂചനകൾ പുറത്ത്

ദിമിക്ക് പകരം ഗ്രീസിൽ നിന്നും തന്നെ ഒരു താരത്തെ കൊണ്ട് വരാനായാൽ ബ്ലാസ്റ്റേഴ്സിനും അത് ഗുണകരമാണ്.

റയൽ മാഡ്രിഡ്‌ ഇനി തൃപ്പിൾ സ്ട്രോങ്ങ്‌; എംബാപ്പെയുടെ സൈനിങ് ഉടൻ പ്രഖ്യാപ്പിക്കും…

ബ്ലാസ്റ്റേഴ്സ് വിട്ട ജാപ്പനീസ് താരം;ഇനി ജംഷഡ്പൂരിലേക്ക് എന്ന് റിപ്പോർട്ട്