in ,

റയൽ മാഡ്രിഡ്‌ ഇനി തൃപ്പിൾ സ്ട്രോങ്ങ്‌; എംബാപ്പെയുടെ സൈനിങ് ഉടൻ പ്രഖ്യാപ്പിക്കും…

നിലവിൽ എല്ലാ റയൽ മാഡ്രിഡ്‌ ആരാധകരും ക്ലബ്‌ 15ആം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. ഇപ്പോളിത റയൽ മാഡ്രിഡ്‌ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്ത് വരുകയാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് മുന്നേറ്റ താരമായ കയ്ലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ ചേരാനൊരുങ്ങുകയാണ്. രണ്ട് വർഷത്തെ അഭ്യൂഹംങ്ങൾക്കൊടുവിലാണ് താരം മാഡ്രിഡിലെത്തുന്നത്.

കയ്ലിയൻ എംബാപ്പെ പിഎസ്ജിയിൽ നിന്ന് വിട വാങ്ങിയ കാര്യം നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം റയൽ മാഡ്രിഡിലേക്ക് കൂടുമാറുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്‌ താരത്തിന്റെ സൈനിങ് ഈ തിങ്കളാഴ്ചയൊ ചൊവ്വാഴ്ചയൊ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്. എന്തിരുന്നാലും ആരാധകർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.

ലൂണ ഒന്നാമൻ;ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പുറത്ത്🔥

ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടുമൊരു ഗ്രീക്ക് താരം?; മനാലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം