in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിലേക്ക് അറബിപ്പണമെത്തുന്നു? പുതിയ നീക്കങ്ങൾക്കുള്ള സൂചനകൾ പുറത്ത്

ബ്ലാസ്റ്റേഴ്‌സ് സ്പോൺസർമാർക്ക് യാത്രയയപ്പ് നൽകിയതോടെ പലരും ഉന്നയിക്കുന്ന ചോദ്യമാണ് ‘ക്ലബ് പിരിച്ച് വിടാൻ പോകുകയാണോ’ എന്ന്. എന്നാൽ ക്ലബ് പിരിച്ച് വിടുന്നതല്ല, മറിച്ച് മാർക്കറ്റിങ് അടക്ക്മുള്ള മേഖലയിൽ ഒരു പുതിയ തുടക്കമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നടത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളാ ബ്ലാസ്റ്റേഴ്‌സ് ‘ താങ്ക് യു’ പോസ്റ്റിന്റെ തിരക്കിലാണ്. മെയ് 31 കഴിഞ്ഞതിനാൽ പല താരങ്ങളുടെയും കരാർ കാലാവധി കഴിഞ്ഞിട്ടുണ്ട്. അതിൽ ബ്ലാസ്റ്റേഴ്‌സിന് നിലനിർത്താൻ കഴിയാത്തതും നിലനിർത്താൻ താല്പര്യമില്ലാത്തതുമായ താരങ്ങൾക്കാണ് താങ്ക്യൂ പോസ്റ്റിലൂടെ ബ്ലാസ്റ്റേഴ്‌സ് യാത്രയയപ്പ് നൽകുന്നത്.

എന്നാൽ താരങ്ങൾക്ക് മാത്രമല്ല, ക്ലബ്ബിലെ ചില സ്പോൺസർമാർക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് യാത്രയയപ്പ് നൽകിയിട്ടുണ്ട്. 21 സ്പോൺസർമാർക്കാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് യാത്രയയപ്പ് നൽകിയത്. ബൈജൂസ്‌, വൺ എക്സ് ബെറ്റ് തുടങ്ങിയ വമ്പന്മാരും ഇതിൽ പെടും.

ബ്ലാസ്റ്റേഴ്‌സ് സ്പോൺസർമാർക്ക് യാത്രയയപ്പ് നൽകിയതോടെ പലരും ഉന്നയിക്കുന്ന ചോദ്യമാണ് ‘ക്ലബ് പിരിച്ച് വിടാൻ പോകുകയാണോ’ എന്ന്. എന്നാൽ ക്ലബ് പിരിച്ച് വിടുന്നതല്ല, മറിച്ച് മാർക്കറ്റിങ് അടക്ക്മുള്ള മേഖലയിൽ ഒരു പുതിയ തുടക്കമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നടത്തുന്നത്.

ബെജൂസുമായുള്ള കരാർ അവസാനിച്ചതിനാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് പുതിയ മുഖ്യ സ്പോൺസർ എത്തും. ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രധാന സ്പോൺസർ എന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. പുതിയ സ്പോൺസറുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട് എന്ന കാര്യം ഒരു സ്പോർട്സ് റിപ്പോർട്ടർ പുറത്ത് വിടുകയും ചെയ്തിരുന്നു.

ALSO READ: 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയായി; ഇനി പ്രഖ്യാപനം മാത്രം…

21 സ്പോൺസർമാരുമായി ബ്ലാസ്റ്റേഴ്‌സ് വേർപിരിഞ്ഞതിനാൽ തന്നെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒരു പിടി പുതിയ സ്പോൺസർമാരെത്തും. അഭ്യൂഹങ്ങൾ ശെരിയാണെങ്കിൽ ഗൾഫിൽ നിന്നായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോൺസർ എത്തുക. പഴയ സ്പോൺസർമാരുമായി ബ്ലാസ്റ്റേഴ്‌സ് വേർപിരിഞ്ഞത് പുതിയ വമ്പന്മാരെത്തുന്നതിന്റെ സൂചനയാണ്.

3 കൊല്ലം കഷ്ടപ്പെട്ടിട്ടും മെസ്സിക്ക് നേടാൻ കഴിഞ്ഞില്ല; എന്നാൽ റോണോ നേടിയത് വെറും 9 മാസം കൊണ്ട്

ആ ജേഴ്‌സിട്ട് നിങ്ങൾ ലോകകപ്പ് കളിക്കരുത്; ഉഗാണ്ടയ്ക്കെതിരെ കണ്ണുരുട്ടി ഐസിസി; കാരണമിത്