in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

3 കൊല്ലം കഷ്ടപ്പെട്ടിട്ടും മെസ്സിക്ക് നേടാൻ കഴിഞ്ഞില്ല; എന്നാൽ റോണോ നേടിയത് വെറും 9 മാസം കൊണ്ട്

2021 ലാണ് മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിൽ ചേരുന്നത്. രണ്ട് സീസണുകളിൽ പിഎസ്ജിയ്ക്കായി കളിച്ച താരം വിവിധ കോമ്പറ്റീഷനുകളിലായി 58 മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് നേടിയത്. പിന്നീട് ഇന്റർ മിയാമിയിലെത്തിയ മെസ്സി മിയാമിക്കായി വിവിധ കോമ്പറ്റീഷനുകളിൽ നിന്ന് നേടിയത് 12 ഗോളുകളാണ്.

ഈ സീസണിൽ കിരീടം നേടാനായില്ലെങ്കിലും സൗദി ക്ലബ് അൽ നസ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രായം 39 ആയിട്ടും റോണോയുടെ പോരാട്ടം വീര്യം തകർന്നിട്ടില്ല. അതിന്റെ തെളിവാണ് ഈ സീസണിൽ റോണോ സൗദി ലീഗിൽ ടോപ് സ്കോററായത്.

35 ഗോളുകൾ നേടിയാണ് റോണോ സൗദിയിൽ ഈ സീസണിലെ ടോപ് സ്‌കോററായത്. ഇതോടെ പ്രീമിയർ ലീഗ്, ലാലിഗ, സീരിഎ, സൗദി ലീഗ് എന്നിവിടങ്ങൾ ടോപ് സ്കോററാവുന്ന ആദ്യ താരമായി റോണോ മാറിയിരിക്കുകയാണ്. റോണോ ഗോളടിച്ച് കൂട്ടുമ്പോൾ എതിരാളിയായ മെസ്സി ഇപ്പോൾ ഗോളടിച്ച് കൂട്ടാൻ കഷ്ടപ്പെടുകയാണ്.

റോണോ ഈ സീസണിൽ മാത്രം നേടിയത് 35 ഗോളുകളാണ്. എന്നാൽ ലയണൽ മെസ്സിക്ക് 2021 ൽ ബാഴ്‌സ് വിട്ടതിന് ശേഷം ഇത് വരെ നേടാനായത് ആകെ 34 ഗോളുകൾ മാത്രമാണ്. അതായത് റോണോ 9 മാസം കൊണ്ട് അടിച്ചെടുത്ത ലീഗ് ഗോളുകൾ 3 വർഷമായിട്ടും മെസ്സിക്ക് ലീഗ് വണ്ണിലോ മേജർ ലീഗിന്റെ അടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

2021 ലാണ് മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിൽ ചേരുന്നത്. രണ്ട് സീസണുകളിൽ പിഎസ്ജിയ്ക്കായി കളിച്ച താരം വിവിധ കോമ്പറ്റീഷനുകളിലായി 58 മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് നേടിയത്. പിന്നീട് ഇന്റർ മിയാമിയിലെത്തിയ മെസ്സി മിയാമിക്കായി വിവിധ കോമ്പറ്റീഷനുകളിൽ നിന്ന് നേടിയത് 12 ഗോളുകളാണ്.

ALSO READ: ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ

രണ്ട് ലീഗിലെയും വിവിധ കോമ്പറ്റീഷനുകളിൽ നിന്ന് മെസ്സി നേടിയത് 34 ഗോളാണ്. എന്നാൽ ഈ ഒരൊറ്റ സീസണിൽ മാത്രം റോണോ നേടിയത് 35 ഗോളുകളാണ്.

ആ കണ്ണീർ മെസ്സിയെ പ്രതിരോധിക്കാനുള്ള റോണോയുടെ തന്ത്രം; നെറ്റിസൺസ്

ബ്ലാസ്റ്റേഴ്സിലേക്ക് അറബിപ്പണമെത്തുന്നു? പുതിയ നീക്കങ്ങൾക്കുള്ള സൂചനകൾ പുറത്ത്