in ,

LOLLOL AngryAngry LOVELOVE CryCry OMGOMG

ആ കണ്ണീർ മെസ്സിയെ പ്രതിരോധിക്കാനുള്ള റോണോയുടെ തന്ത്രം; നെറ്റിസൺസ്

മത്സരത്തിൽ പരാജയപ്പെട്ടതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങളും നാം കണ്ടതാണ്. ഫുട്ബോൾ ലോകത്ത് റോണോയുടെ കരച്ചിൽ ചർച്ച വിഷയമാവുമ്പോൾ റോണോയുടെ കരച്ചിൽ മെസ്സിയെ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.

സൗദി കിങ്സ് കപ്പിൽ അൽനസ്റിനെ തകര്‍ത്ത് അൽഹിലാലിന് കിരീടം നേടിയിരിക്കുകയാണ്. നിശ്ചിതസമയവും എക്സ്‍ട്രാ ടൈമും പെനാല്‍റ്റിയും കടന്ന മത്സരം സഡൻ ഡെത്തിലാണ് അവസാനിച്ചത്. എന്നാൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ അൽ ഹിലാൽ അൽ നസ്‌റിനെ വീഴ്ത്തുകയായിരുന്നു.

എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങളും നാം കണ്ടതാണ്. ഫുട്ബോൾ ലോകത്ത് റോണോയുടെ കരച്ചിൽ ചർച്ച വിഷയമാവുമ്പോൾ റോണോയുടെ കരച്ചിൽ മെസ്സിയെ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസത്തെ ഫൈനൽ പോരാട്ടത്തിൽ അൽ ഹിലാൽ ആരാധകർ റോണോയെ നേരിട്ടത് മെസ്സി ചാന്റുകൾ ഉയർത്തിയായിരുന്നു. എന്തിന് നെയ്മറടക്കം റോണോയെക്കെതിരെ മെസ്സി ചാന്റ്റ് ഉയർത്തിയിരുന്നു. എന്നാൽ റോണോയ്‌ക്കെതിരെ ആദ്യമായല്ല സൗദിയിൽ മെസ്സി ചാന്റുകൾ ഉയർന്നത്.നേരത്തെയും റോണോയെക്കതിരെ സൗദിയിൽ മെസ്സി ചാൻറ്റുകൾ ഉയർന്നിരുന്നു.

ഇത്തരത്തിൽ മെസ്സി ചാന്റുകൾ ഉയരുന്നത് റോണോയെ പ്രതിസന്ധിയിലാക്കുന്നുവെന്നും മെസ്സി ചാന്റുകൾ അവസാനിപ്പിക്കാനാണ് ഇമോഷണലി ആരാധകരുമായി ബന്ധപ്പെടാൻ റോണോ ഇന്നലെ മൈതാനത്ത് കരഞ്ഞതെന്നാണ് ചില വാദങ്ങൾ.

സൗദിയിൽ തനിയ്ക്ക് താരപരിവേഷം ലഭിക്കുമെന്ന് റോണോ കരുതിയിരുന്നു. എന്നാൽ മെസ്സി ചാൻറ്റുകൾ തനിക്കെതിരെ ഇത്ര വലിയ രീതിയിൽ ഉയരുമെന്ന് റോണോ പ്രതീക്ഷിച്ചില്ലെന്നും ഈ ചാന്റുകൾ അവസാനിപ്പിക്കാനായി റോണോ കണ്ടെത്തിയ മാർഗമാണ് ഈ കരച്ചിൽ എന്നുമാണ് ചില ആരാധകർ പറയുന്നത്. എന്നാൽ പറഞ്ഞതിന് ശേഷവും അൽ ഹിലാൽ ആരാധകർ റോണോയെക്കതിരെ മെസ്സി ചാൻറ്റുകൾ വീണ്ടും ഉയർത്തിയിരുന്നു.

ഗ്ലാഡിയേറ്ററും പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സ് വിട്ട് കിടിലൻ വിദേശ സെന്റർ ബാക്ക് താരം…

3 കൊല്ലം കഷ്ടപ്പെട്ടിട്ടും മെസ്സിക്ക് നേടാൻ കഴിഞ്ഞില്ല; എന്നാൽ റോണോ നേടിയത് വെറും 9 മാസം കൊണ്ട്