in , , ,

ഗ്ലാഡിയേറ്ററും പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സ് വിട്ട് കിടിലൻ വിദേശ സെന്റർ ബാക്ക് താരം…

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ആടി സെയിൽ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ കൊണ്ട് അഞ്ച് താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇവർക്കൊക്കെ പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ ക്രൊയേഷ്യൻ സെന്റർ ബാക്കായ മാർക്കോ ലെസ്കോവിച്ചും ക്ലബ്‌ വിട്ടിരിക്കുകയാണ്.

ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചത്. താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് നേരത്തെ അഭ്യൂഹംങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

33 വയസ്സുള്ള താരം 2021-22 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിളും താരം ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കാൻ ലെസ്കോ വലിയൊരു പങ്കു തന്നെ വഴിച്ചിട്ടുണ്ടായിരുന്നു.

താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം 48 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. താരം ഇനി ഏത് ക്ലബിന് വേണ്ടിയായിരിക്കും കളിക്കുക എന്നതിൽ വ്യക്തതയില്ല. എന്തിരുന്നാലും താരത്തിന്റെ വരാൻ പോവുന്ന കരിയറിന് എല്ലാവിധ ആശംസകളും നേരുന്നു.

ഗോവയുടെ കിടിലൻ ഇന്ത്യൻ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

ആ കണ്ണീർ മെസ്സിയെ പ്രതിരോധിക്കാനുള്ള റോണോയുടെ തന്ത്രം; നെറ്റിസൺസ്