in , ,

ഗോവയുടെ കിടിലൻ ഇന്ത്യൻ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

മുംബൈ സിറ്റി എഫ്‌സി എഫ്സി ഗോവയിൽ നിന്ന് ഇന്ത്യൻ മധ്യനിര താരമായ ബ്രാൻഡൻ ഫെർണാണ്ടസിനെ സ്വന്തമാക്കി. 2027 വരെ നീള്ളുന്ന മൂന്ന് വർഷത്തെ കരാറിലാണ് താരം മുംബൈയിലെത്തുന്നത്.

29 കാരനായ താരം മുമ്പ് 2015 സീസണിൽ മുംബൈക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് സീസണുകളിൽ എഫ്‌സി ഗോവയ്‌ക്കൊപ്പമായിരുന്നു മിഡ്‌ഫീൽഡർ, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ലീഗ് വിന്നേഴ്‌സ് ഷീൽഡ് (2019-20), സൂപ്പർ കപ്പ് (2019), ഡ്യുറാൻഡ് കപ്പ് (2021) എന്നിവ ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്.

2023-24 ഐഎസ്എൽ സീസണിൽ ഫെർണാണ്ടസ് മൂന്ന് ഗോളും നാല് അസിസ്റ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ (60) സൃഷ്ടിച്ചത് ഫെർണാണ്ടസാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് ബ്രാൻഡൺ. അതുകൊണ്ട് തന്നെ താരത്തിന്റെ വരവോടെ മുംബൈ അടുത്ത സീസണിൽ ഒന്നുകൂടി ശക്തിപ്പെടുമെന്ന് ഉറപ്പികാം.

സന്തോഷ വാർത്ത;ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് നോവ സദോയിയുടെ ഈ ഈയാഴ്‌ചയുണ്ടാകും,

ഗ്ലാഡിയേറ്ററും പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സ് വിട്ട് കിടിലൻ വിദേശ സെന്റർ ബാക്ക് താരം…