in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയായി; ഇനി പ്രഖ്യാപനം മാത്രം…

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കലും പേപ്പർ വർക്കും പൂർത്തിയാക്കിയിരിക്കുകയാണ്. 3 പേരുടെയും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ദിമി, കരഞ്ജിത്, ലാറ ശർമ്മ എന്നിവർ ക്ലബ് വിട്ട കാര്യം കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ സമാനമായ അറിയിപ്പുകൾ ഉണ്ടായേക്കാം. എന്നാൽ ക്ലബ് വിടുന്നത് മാത്രമല്ല, പകരം മറ്റു ചിലർ കൂടി ബ്ലാസ്റ്റേഴ്സിലേക്ക് വരികയാണ്.

ALSO READ; വമ്പന്മാർ ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ വലിയവനെ കൊണ്ട് വന്നവൻ; ദിമിക്ക് പകരം വരാനിരിക്കുന്നത് അതിലും മികച്ചവൻ; പ്രതീക്ഷയായി സ്കിങ്കിസ്

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് 3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കലും പേപ്പർ വർക്കും പൂർത്തിയാക്കിയിരിക്കുകയാണ്. 3 പേരുടെയും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ALSO READ: കളി മതിയാക്കി; ഐഎസ്എല്ലിലെ മുൻ ഗോൾഡൻ ബൂട്ട് താരം ഇനി ഫിഫ ഒഫിഷ്യൽ ഏജന്റ്

1 . നോഹ സദോയി

വലിയ പ്രതീക്ഷകളുമായാണ് നോഹ എഫ്സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി മാർക്കസ് അടക്കമുള്ള വിശ്വാസ യോഗ്യമായ ഉറവിടങ്ങൾ സ്ഥിരീകരിച്ചതാണ്. താരം ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയാക്കിയതായാണ് റിപോർട്ടുകൾ. താരത്തിന്റെ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി.

ALSO READ; കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇത്തവണ ടീമിലെത്തുമോ?

  1. നോറ ഫെർണാണ്ടസ്

നോറയുടെ കാര്യവും മാർക്കസ് റിപ്പോർട്ട് ചെയ്തതാണ്. ഐസ്വാൾ എഫ്സിയിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിൽ സച്ചിന് പിന്നിൽ രണ്ടാം ചോയിസ് ഗോൾ കീപ്പറാവും നോറ. താരത്തിന്റെ മെഡിക്കലും പൂർത്തിയായിട്ടുണ്ട്.

ALSO READ: ഉറപ്പായി; ദിമി ഇനി എതിരാളികളുടെ തട്ടകത്തിൽ; സൈനിങ്‌ പൂർത്തിയായതായി മാർക്കസ്

  1. ലാൽതമാവിയ

ഐസ്വാൾ എഫ്സിയിൽ നിന്നുള്ള മറ്റൊരു താരമാണ് ലാൽതമാവിയ. 22 കാരനായ താരം വിങ്ങറാണ്. താരവും ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തീകരിച്ചിട്ടുണ്ട്.

ഒഫീഷ്യൽ; ഡെയ്സുകെ സകായ് ബ്ലാസ്റ്റേഴ്‌സ് വിട്ടു…

ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് രണ്ട് ഗോൾകീപ്പർ; പകരം ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുക ഈ താരത്തെ…