in , , , ,

ഒഫീഷ്യൽ; ഡെയ്സുകെ സകായ് ബ്ലാസ്റ്റേഴ്‌സ് വിട്ടു…

അങ്ങനെ ഒട്ടേറെ അഭ്യൂഹംങ്ങൾക്ക് ഒടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ജപ്പാനീസ് മധ്യനിര താരമായ ഡെയ്സുകെ സകായ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഭാവി കരിയറിന് ആശംസകൾ നേർന്നു. കഴിഞ്ഞ സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ കൂടാരത്തിലെത്തിക്കുന്നത്.

താരം ബ്ലാസ്റ്റേഴ്‌സിനായി 20 മത്സരങ്ങൾ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും താരം മികച്ച പ്രകടനം തന്നെയായിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചിരുന്നത്.

താരം ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്നതിൽ വ്യക്തതയില്ല. ഇതുവരെ മറ്റൊരു ഐഎസ്എൽ ക്ലബ്‌ സകായെ സ്വന്തമാക്കാൻ വന്നതായി റിപ്പോർട്ട്‌ വന്നിട്ടില്ല. അതുകൊണ്ട് തന്നെ താരം ഇനി ഇന്ത്യയിൽ തുടരാൻ സാധ്യതയില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൊറൊക്കൻ കരുത്ത് വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…

3 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മെഡിക്കൽ പൂർത്തിയായി; ഇനി പ്രഖ്യാപനം മാത്രം…