in , , , , ,

CryCry OMGOMG LOLLOL LOVELOVE AngryAngry

ഉറപ്പായി; ദിമി ഇനി എതിരാളികളുടെ തട്ടകത്തിൽ; സൈനിങ്‌ പൂർത്തിയായതായി മാർക്കസ്

കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രി ഡയമന്തക്കോസിന്റെ പുതിയ ക്ലബ്ബിന്റെ കാര്യം തിരുമാനമായി. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് താരത്തിന്റെ നീക്കങ്ങളെ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രി ഡയമന്തക്കോസിന്റെ പുതിയ ക്ലബ്ബിന്റെ കാര്യം തിരുമാനമായി. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് താരത്തിന്റെ നീക്കങ്ങളെ സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ; കണ്ണുണ്ടായിട്ടും കണ്ടില്ല; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് 3 മലയാളി പ്രതിഭകളെ

കൊല്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളിലേക്ക് താരം പോയത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ടത്. പേപ്പർ വർക്കുകൾ പുരോഗമിക്കുകയാണെന്നും ജൂൺ 12 ന് താരം ഔദ്യോഗികമായി ഈസ്റ്റ് ബംഗാളിന്റെ താരമാവുമെന്നും മാർക്കസ് വ്യക്തമാക്കി.

ALSO READ: കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി

അതേ സമയം, രണ്ട് സീസണുകൾക്ക് ശേഷമാണ് ദിമി ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് ദിമി. കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ടും താരം സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ: ദിമി പ്രതീക്ഷിക്കുന്ന പ്രതിഫലമത്രെ? ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത പ്രതിഫലമെത്ര?; പുതിയ വെളിപ്പെടുത്തലുമായി ആശിഷ് നെഗി

അതേ സമയം ദിമി ടാക്സ് ഒഴികെ 3.3 കോടി രൂപയാണ് പ്രതിഫലമായി പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി റിപ്പോർട്ട് ചെയ്‌തിരുന്നു. അങ്ങനെയങ്കിൽ അത്തരത്തിലൊരു കരാറായിരിക്കും ഈസ്റ്റ് ബംഗാൾ നല്കിയിട്ടുണ്ടാവുക.

ALSO READ; ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

കൂടാതെ കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പ് ജേതാക്കളായതോടെ ഈസ്റ്റ് ബംഗാളിന് എഎഫ്സി ചാമ്പ്യൻലീഗ് 2 വിന്റെ പ്ലേ ഓഫ് ഘട്ടത്തിന് യോഗ്യതയുണ്ട്. ഇതും ദിമിയെ ഈസ്റ്റ് ബംഗാളിലേക്ക് അടുപ്പിക്കാൻ കാരണമായിട്ടുണ്ടാവും.

ഒഫീഷ്യൽ; ഇവാനാശാൻ പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും…

ദിമി ഇനി എതിരാളികളുടെ കൂടാരത്തിൽ; താരത്തിന്റെ പുതിയ തട്ടകം വെളിപ്പെടുത്തി മാർക്കസ്…